Advertisement

സപ്ലൈകോയുടെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടങ്ങി

April 9, 2020
Google News 1 minute Read

സംസ്ഥാനത്ത് സപ്ലൈകോയുടെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടങ്ങി. ആദ്യഘട്ടത്തില്‍ കിറ്റ് വിതരണം ചെയ്തത് എഎവൈ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ്. ഏപ്രില്‍ 30നകം 87 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് കിറ്റ് വിതരണം ചെയ്യാനാണ് തീരുമാനം. ആദ്യഘട്ടത്തില്‍ പോര്‍ട്ടലിബിറ്റി സൗകര്യം ലഭ്യമല്ലെന്നും കാര്‍ഡുള്ള റേഷന്‍ കടകളില്‍ നിന്നുതന്നെ കിറ്റ് വാങ്ങണമെന്നും ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ പറഞ്ഞു.

കിറ്റ് വിതരണ ഉദ്ഘാടനം തിരുവനന്തപുരം കോട്ടൂരില്‍ മന്ത്രി പി തിലോത്തമന്‍ നിര്‍വഹിച്ചു. ഏപ്രില്‍ 21 നു മുമ്പ് മുന്‍ഗണനാ വിഭാഗങ്ങള്‍ക്കും 30നകം എല്ലാവര്‍ക്കും കിറ്റ് നല്‍കും. ലോക്ക്ഡൗണ്‍ നീണ്ടാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളത്തില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിവിധ ജില്ലകളില്‍ രാവിലെ തന്നെ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം തുടങ്ങിയിരുന്നു. ആദിവാസി മേഖലകളിലേക്ക് ജീപ്പിലാണ് കിറ്റുകള്‍ വിതരണത്തിനായി എത്തിച്ചത്. ഏപ്രില്‍ 11നകം ഈ കിറ്റുകളുടെ വിതരണം പൂര്‍ത്തിയാക്കും. കാര്‍ഡുള്ള റേഷന്‍ കടകളില്‍ നിന്നുതന്നെ കിറ്റുകള്‍ വാങ്ങണമെന്നതാണ് തീരുമാനം. പ്രായോഗിക ബുദ്ധിമുട്ടുകളുള്ളതിനാലാണ് ഇങ്ങനെ തീരുമാനമെടുത്തതെന്ന് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു.

Story Highlights: coronavirus, supplyco,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here