Advertisement

സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം; കോട്ടയത്ത് പത്ത് പേർ അറസ്റ്റിൽ

April 10, 2020
Google News 0 minutes Read

സമൂഹ മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ പത്ത് പേര്‍ കോട്ടയത്ത് അറസ്റ്റില്‍. തബ്ലീ​ഗ് സമ്മേളനത്തിൽ പങ്കെടുക്കുകയും കൊറോണ സ്ഥിരീകരിക്കുകയും ചെയ്തവര്‍ ഒളിച്ചു താമസിക്കുന്നുവെന്നായിരുന്നു വ്യാജപ്രചാരണം.

കഴിഞ്ഞ ചൊവ്വാഴ്ച കോട്ടയം തെക്കുംഗോപുരത്തുള്ള മുസ്ലീം പള്ളിയില്‍ ഫയര്‍ഫോഴ്‌സ് എത്തി അണുനശീകരണം നടത്തിയിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍കൂടി ഉപയോഗിച്ചാണ് വ്യാജപ്രചാരണം നടത്തിയത്. തബ്ലീ​ഗ് സമ്മേളനത്തിൽ പങ്കെടുത്ത ഏഴ് പേർ ഒളിച്ചു താമസിക്കുന്നുവെന്നായിരുന്നു പ്രചരിപ്പിച്ചത്.

മാതൃസാഗ എന്ന വാട്സ്ആപ്പ് ​ഗ്രൂപ്പിലാണ് വ്യാജവാർത്ത ആദ്യം വന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട പള്ളി ഭാ​രവാഹികൾ പൊലീസിൽ പരാതി നൽകി. തുടര്‍ന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here