കൊവിഡിന് പിന്നാലെ ഇറച്ചിക്കായി വളർത്താവുന്ന മൃഗങ്ങളുടെ പട്ടിക പുറത്തുവിട്ട് ചൈനീസ് സർക്കാർ

കൊറോണ പരത്തിയ ഭീതിയ്ക്ക് പിന്നാലെ ഇറച്ചിക്കായി വളർത്താവുന്ന മൃഗങ്ങളുടെ പട്ടിക പുറത്തുവിട്ട് ചൈനീസ് സർക്കാർ. ചൈനയിലെ കൃഷി മന്ത്രാലയമാണ് കന്നുകാലികളുടെ പുതിയ കരടു പട്ടിക പുറത്ത് വിട്ടത്.
പന്നികള്‍, പശുക്കള്‍, ആട്, കോഴി എന്നിവയെയും പ്രത്യേകമായി മാനുകള്‍, ഒട്ടകപക്ഷി എന്നിവയെയും ഇറച്ചി ആവശ്യത്തിനായി ഉപയോഗിക്കാം എന്ന് കരട് പട്ടികയില്‍ പറയുന്നു. കുറുക്കന്‍മാരുടെ വര്‍ഗത്തില്‍ പെട്ട രണ്ടു തരം മൃഗങ്ങളെ വളർത്താമെങ്കിലും ഇവയെ ഭക്ഷ്യ ആവശ്യത്തിനായി ഉപയോഗിക്കുന്നതിൽ വിലക്കുണ്ട്. ചൈനയുടെ ഈ നീക്കത്തെ വലിയ മുന്നേറ്റമായാണ് ഹ്യൂമേന്‍ സൊസൈറ്റി ഇന്റര്‍നാഷണലിന്റെ നേതൃത്വത്തിലുള്ള വെന്‍ഡി ഹിഗ്ഗിന്‍സ് ചൂണ്ടിക്കാട്ടുന്നത്.
കൊറോണ പടർന്നുപിടിച്ച പശ്ചാത്തലത്തിൽ ചൈനയിലെ ഷെൻസൻ നഗരം പട്ടിയിറച്ചിയുടെ വിൽപ്പന പൂർണമായും നിരോധിച്ചിരുന്നു.
വുഹാന്‍ നഗരത്തിലെ പോലെ തന്നെ വന്യജീവികളുടെ ഇറച്ചിക്ക് പ്രശസ്തമാണ് ഷെന്‍സന്‍ നഗരം ഉള്‍പ്പെടുന്ന തെക്കന്‍ ഭാഗവും. ചൈന പട്ടികളെയും വന്യമൃഗങ്ങളെയും ഇറച്ചിക്കായി ഉപയോഗിക്കുന്നത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങളില്‍ നിന്ന് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
Story highlights-china,corona virus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here