നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തത് മറച്ചുവച്ച കോൺഗ്രസ് നേതാവിന് കൊവിഡ് പോസിറ്റീവ്; പൊലീസ് കേസെടുത്തു

നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തത് മറച്ചുവച്ച കോൺഗ്രസ് നേതാവിന് കൊവിഡ് പോസിറ്റീവ്. നേതാവിന്റെ കുടുംബത്തിനും ഫലം പോസിറ്റീവാണ്. കോൺഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

മുൻ കൗൺസിലറായിരുന്ന ഇദ്ദേഹത്തിനും ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകൾക്കും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നിരുത്തിരവാദിത്തപരമായ പെരുമാറ്റം കാരണം ഇദ്ദേഹം താമസിക്കുന്ന സൗത്ത്-വെസ്റ്റ് ഡൽഹിയിലെ ധീൻപുർ ഗ്രാമം കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. നിലവിൽ നേതാവിനെയും കുടുംബത്തെയും അംബേദ്ക്കർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നേരത്തെ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവർ അധികൃതരെ അറിയിക്കണമെന്ന് സർക്കാർ നിർദേശം പുറപ്പെടുവിച്ചപ്പോൾ ഇദ്ദേഹം മനഃപൂർവം വിവരങ്ങൾ മറച്ചുവയ്ക്കുകയായിരുന്നു. പിന്നീട് കൊറോണ ലക്ഷണങ്ങൾ പുറത്തുവന്നതോടെ ഇദ്ദേഹം ചികിത്സ തേടുകയും നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത വിവരം പുറത്തുവരികയുമായിരുന്നു.

ധീൻപൂർ ജില്ലയിലെ 250 വീടുകളാണ് നിലവിൽ അധികൃതർ സീൽ ചെയ്തിരിക്കുന്നത്. പ്രദേശവാസികളോട് വീടിനകത്ത് തന്നെ തുടരാനാണ് നിർദേശം.

Story Highlights- Congress Leader Who Hid Delhi Mosque Visit His Family gets COVID positive, coronavirusനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More