അമേരിക്കയിൽ കൊവിഡ് മരണം 16,697 ആയി

അമേരിക്കയിൽ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 16,697 ആയി. 4,68,895 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 25,928 പേർക്ക് രോഗം ഭേദമായി.
തുടർച്ചയായ നാലാം ദിനവും കൊവിഡ് മരണ സംഖ്യ കുറയ്ക്കാനാവാതെ അമേരിക്ക. കഴിഞ്ഞ 24 മണിക്കൂറിനിടെ 1893 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ ഫലപ്രദമായ പുതിയ ചികിത്സാ രീതി വികസിപ്പിച്ചുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
പുതിയ കണ്ടെത്തലിൽ മരുന്നു കമ്പനികൾക്ക് വലിയ പ്രതീക്ഷയാണ് ഉള്ളത്. ഉടൻ തന്നെ ഇതിന്റെ ഫല പരീക്ഷണം ആരംഭിക്കുമെന്നും ട്രംപ് വ്യക്തമാക്കി. മരണ സംഖ്യ ഉയരുമ്പോഴും ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറയുന്നതിൽ പ്രതീക്ഷ അർപ്പിക്കുകയാണ് അമേരിക്ക. ഒരു ലക്ഷം പേരെയാണ് ഒരു ദിവസം പരിശോധിക്കുന്നതെന്നും സർക്കാറിന്റെ
പ്രവർത്തനങ്ങളിൽ നല്ല പുരോഗതിയുണ്ടെന്നും വൈസ് പ്രസിഡന്റ് മൈക്ക് പൻസ് പറഞ്ഞു.
അതേസമയം, രാജ്യത്ത് തൊഴിലില്ലായ്മ അതി രൂക്ഷമാവുകയാണ്. മൂന്നാഴ്ചക്കിടെ ഒരു കോടി 68 ലക്ഷം പേരാണ് തൊഴിലില്ലാമ വേതനത്തിന് അപേക്ഷിച്ചത്. 1948 ശേഷമുള്ള ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണിത്. രാജ്യത്ത് 10ൽ ഒരാൾക്ക് ജോലി നഷ്ടമായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഈ മാസം അവസാനം ആകുമ്പോഴേക്കും 2കോടി പേർക്ക് തൊഴിൽ ഇല്ലാതായേക്കുമെന്നാണ് വിലയിരുത്തൽ.
തൊഴിൽ വ്യാപനത്ത തുടർന്നുള്ള കടുത്ത നിയന്ത്രണങ്ങളാണ് തൊഴിലില്ലായ്മ നിരക്ക് അതി രൂക്ഷമാക്കിയത്. 48 സംസ്ഥാനങ്ങളിലും അവശ്യ സർവീസുകൾ ലഭ്യമാക്കുന്നതിനുള്ള സ്ഥാപനങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത്.
Story highlight: covid 19 death in america
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here