ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു

ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കൂത്താട്ടുകുളം കിഴകൊമ്പ് മോളെപ്പറമ്പില്‍ സിബി ആണ് മരിച്ചത്. 49 വയസായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡെര്‍ബിയില്‍ വൃദ്ധസദനത്തിലെ ജീവനക്കാരനാണ് സിബി. ഡെര്‍ബിയില്‍ നഴ്‌സ് ആയ ഭാര്യക്കും രണ്ട് മക്കള്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്. ഇവര്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്.

വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന സിബി അപകടനില തരണം ചെയ്തിരുന്നുവെങ്കിലും ഇന്ന് വൈകിട്ടോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. കൂത്താട്ടുകുളത്ത് ഫര്‍മസിസ്റ്റ് ആയിരുന്നു സിബി ഏഴ് വര്‍ഷം മുന്‍പാണ് യുകെയിലേക്ക് പോയത്.

Story Highlights: coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top