ലോക്ക്ഡൗണ്‍ കാലത്തെ എന്റെ അനുഭവങ്ങള്‍; വിഡിയോഗ്രഫി മത്സരവുമായി കോഴിക്കോട് കളക്ടര്‍

ലോക്ക്ഡൗണ്‍ കാലത്തെ ക്രിയാത്മകമാക്കാന്‍ വിഡിയോഗ്രഫി മത്സരവുമായി കോഴിക്കോട് ജില്ലാ കളക്ടര്‍. ലോക്ക്ഡൗണ്‍ കാലത്തെ അനുഭവങ്ങള്‍ ഒരു ലഘു വിഡിയോയായി (പരമാവധി ദൈര്‍ഘ്യം 45 സെക്കന്‍ഡ്) പങ്കുവയ്ക്കുകയാണ് ഇതിനായി ചെയ്യേണ്ടത്.

ജില്ലാ കളക്ടറുടെ ഫേസ്ബുക് പേജില്‍ (https://www.facebook.com/CollectorKKD/) ദിവസേന പ്രസിദ്ധീകരിക്കുന്ന ആക്ടിവിറ്റിയില്‍ പങ്കെടുത്ത് അതില്‍ പറയുന്ന കാര്യങ്ങള്‍ ചെയ്ത് പേരും വയസും അടക്കം കൃത്യ സമയത്തിനു തന്നെ പോസ്റ്റ് ചെയ്യുക. വിദഗ്ധരടങ്ങുന്ന പാനല്‍ തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ വീട്ടിലെത്തുന്നതായിരിക്കും.

ഇന്നത്തെ ആക്ടിവിറ്റി ‘ലോക്ക് ഡൗണ്‍ കാലത്തെ എന്റെ അനുഭവങ്ങള്‍’ ലഘു വീഡിയോഗ്രഫി മത്സരമാണ്. ഒരാള്‍ക്ക് പരമാവധി ഒരു വീഡിയോ മാത്രമാണ് അയക്കാവുന്നത്. വിഡിയോ 2020 ഏപ്രില്‍ 12 നു ഉച്ചകഴിഞ്ഞ് രണ്ടിന് മുന്‍പ് പോസ്റ്റ് ചെയ്യണം. നിങ്ങളുടെ വീഡിയോകള്‍ ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ കമന്റ് ആയിട്ടാണ് പോസ്റ്റ് ചെയ്യേണ്ടത്.

നിബന്ധനകള്‍ :

1. ടൈറ്റില്‍ ഉള്‍പ്പെടെ ചിത്രത്തിന്റെ പരമാവധി ദൈര്‍ഘ്യം 45 സെക്കന്റ് ആയിരിക്കണം.

2. കഥാപാത്രങ്ങള്‍ സാമൂഹ്യ അകലം പാലിച്ചു വേണം അഭിനയിക്കാന്‍.

3. തെറ്റിദ്ധാരണ പരത്തുന്ന പ്രയോഗങ്ങളോ അശാസ്ത്രീയതയോ അശ്ലീലതയോ ഉള്ളടക്കത്തിലോ ഭാഷയിലോ അനുവദനീയം അല്ല. സ്പാം വീഡിയോയും ഒഴിവാക്കണം.

4. മൗലികമായ ആശയങ്ങള്‍ ആവണം. ദൃശ്യത്തിലോ ശബ്ദത്തിലോ മറ്റ് തരം ഉള്ളടക്കത്തിലോ (കഥ, തിരക്കഥ etc.) ഒന്നുംതന്നെ ഒരുതരത്തിലുമുള്ള പകര്‍പ്പവകാശ ലംഘനവും അനുവദിക്കുന്നതല്ല.

5. അന്തിമ തീരുമാനം ജഡ്ജിംഗ് കമ്മറ്റിയുടേത് ആയിരിക്കും.

6. സ്വന്തമായി പകര്‍ത്തുന്ന വീഡിയോ മാത്രമേ അനുവദിക്കൂ. ഷെയര്‍ ചെയ്യാതെ സോഴ്‌സുകളില്‍ നിന്ന് നേരിട്ട് പോസ്റ്റ് ചെയ്യുക.

7. ഇന്റര്‍നെറ്റില്‍ നിന്ന് ഡtuണ്‍ലോഡ് ചെയ്യുന്നതോ, മറ്റിടങ്ങളില്‍ നിന്ന് കോപ്പി ചെയ്തതോ ആയവ ഒരു കാരണവശാലും അനുവദനീയമല്ല.

8. ഭരണഘടനാ വിരുദ്ധമായതോ, ദേശീയ പതാക, ദേശീയ ചിഹ്നങ്ങള്‍, മതസാമുദായിക പ്രതീകങ്ങള്‍ എന്നിവയെ അവഹേളിക്കുന്ന തരത്തിലുള്ളതോ ആയവ പോസ്റ്റ് ചെയ്യാന്‍ പാടുള്ളതല്ല.

9. മൃഗ, ശിശു പീഡനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകള്‍, മറ്റൊരാളിന്റെ സ്വകാര്യതയെ ഹനിക്കുന്ന വീഡിയോകള്‍ എന്നിവയും അനുവദനീയമല്ല.

10. സ്പര്‍ദ്ധ ഉണ്ടാക്കുന്ന തരത്തിലുള്ള കമന്റുകള്‍, വ്യക്തിഹത്യ നടത്താന്‍ ഉദ്ദേശിച്ചുള്ള പരാമര്‍ശങ്ങള്‍ എന്നിവ ഒഴിവാക്കുക.

11. അടുത്ത 48 മണിക്കൂറിനുള്ളില്‍ എടുക്കുന്ന വീഡിയോകള്‍ മാത്രമേ അംഗീകരിക്കുകയുള്ളൂ,

12. പോസ്റ്റ് ചെയ്യുന്ന വിഡിയോ എടുത്ത സമയം, പേര്, വയസ് എന്നിവ വിഡിയോയെക്കാപ്പം കൃത്യമായി രേഖപ്പെടുത്തണം.

13. വിദഗ്ധര്‍ തെരഞ്ഞെടുക്കുന്ന മൂന്നെണ്ണത്തിനും ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടുന്ന ഒരു വീഡിയോയ്ക്കും സമ്മാനങ്ങള്‍ ഉണ്ടാവും.

14. മെസേജ് ആയി അയക്കുന്നതോ ടാഗ് ചെയ്യുന്നതോ ആയ വീഡിയോകള്‍ പരിഗണിക്കില്ല.

Story Highlights: coronavirus, Covid 19,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top