Advertisement

ലോക്ക്ഡൗൺ കഴിഞ്ഞാലും കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ തുടരും

April 10, 2020
Google News 1 minute Read

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ കഴിഞ്ഞാലും കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ തുടരേണ്ടി വരുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ. കോഴിക്കോട് ജില്ല കൊവിഡ് ഹോട്‌സ്‌പോട്ട് വിഭാഗത്തിൽ ഉൾപ്പെട്ടതിനാലാണ് നടപടി.

ലോക്ക്ഡൗണിന് ശേഷമുള്ള നിയന്ത്രണങ്ങൾക്ക് അടുത്ത മന്ത്രിസഭാ യോഗത്തിൽ വ്യക്തതയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മാഹി, വയനാട് അടക്കമുള്ള ജില്ലാ അതിർത്തികളിൽ നിന്ന് പ്രധാന റോഡുകളിലൂടെയല്ലാതെ കർണാടകയിൽ നിന്നടക്കം ആളുകൾ കാൽനടയായി ജില്ലയിലേക്ക് പ്രവേശിക്കുന്നുണ്ട്. ഇവിടങ്ങളിൽ പൊലീസിന്റെ നിരീക്ഷണം ശക്തമാക്കണമെന്ന് മന്ത്രി നിർദേശിച്ചു.

Read Also : കൊവിഡ്‌: രാജ്യത്ത് ഹോട്ട്സ്പോട്ടുകളുടെ എണ്ണം വർധിക്കുന്നു

വ്യാജവാറ്റ് നിർമാണത്തിനെതിരെ എക്‌സൈസും പൊലീസും പരിശോധന ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഇത് ശക്തമായി തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Story highlights- lockdown

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here