ക്ഷീരകർഷകർക്ക് ആശ്വാസ പ്രഖ്യാപനവുമായി മിൽമ; ഒരു കോടി രൂപ ധന സഹായം നൽകും

ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ ക്ഷീരകർഷകർക്ക് ആശ്വാസ പ്രഖ്യാപനവുമായി മിൽമ. ക്ഷീര കർഷകർക്കും, ക്ഷീര സംഘം ജീവനക്കാർക്കും ഒരു കോടി രൂപ അധിക പാൽ വിലയായി നൽകാൻ തീരുമാനമായി. ക്ഷേമ നിധി ബോർഡിൽ അംഗം അല്ലാത്തവർക്കും ഈ ആനുകൂല്യം ലഭിക്കും.
പാൽ വിൽപനയിൽ ഉണ്ടായ ഗണ്യമായ കുറവ് ക്ഷീരകർഷകരെ കടുത്ത പ്രതിസന്ധിയിലാണ് എത്തിച്ചത്. ഇത് മറികടക്കാനുള്ള താൽക്കാലിക നടപടിയാണ് മിൽമയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഒപ്പം ക്ഷീര കർഷകർ നൽകുന്ന ഓരോ ലിറ്റർ പാലിനും ഏപ്രിൽ 15മുതൽ – മെയ് 14 വരെ ഒരു രൂപ അധികമായി നൽകുമെന്നും മിൽമ അറിയിച്ചു. സംസ്ഥാനത്ത് അടിയന്തരമായി പാൽപ്പൊടി പ്ലാന്റ് സ്ഥാപിക്കണമെന്നും മിൽമ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Story highlight: milma, Emergency financial assistance, farmers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here