മൊറട്ടോറിയം: ബാങ്കിന്റെ പേരില്‍ വ്യാജഫോണ്‍ കോളുകള്‍; ജാഗ്രത വേണമെന്ന് പൊലീസ്

രാജ്യത്ത് കൊവിഡ് 19 രോഗബാധയെ തുടര്‍ന്ന് വിവിധ മേഖലകളില്‍ കനത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരിക്കുന്ന സാഹചര്യത്തില്‍ ബാങ്കുകളില്‍ നിന്നുള്ള വായ്പകള്‍ക്ക് ആര്‍ബിഐ മൊറട്ടോറിയം അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തെയും മുതലെടുക്കാന്‍ ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ രംഗത്തുണ്ട്. വായ്പ തിരിച്ചടവുകളില്‍ മൊറട്ടോറിയം ആനുകൂല്യം ലഭ്യമാക്കാമെന്ന വാഗ്ദാനവുമായി ബാങ്കിന്റെ പേരില്‍ വ്യാജഫോണ്‍ വിളികളിലൂടെയാണ് പുതിയ കബളിപ്പിക്കല്‍. ബാങ്ക് ഉദ്യോഗസ്ഥനെന്ന വ്യാജേന ബാങ്ക് അക്കൗണ്ട് നമ്പര്‍, ഡെബിറ്റ് കാര്‍ഡ് പിന്‍ നമ്പര്‍, ഒടിപി എന്നിവ ചോദിച്ചറിഞ്ഞാണ് അക്കൗണ്ടില്‍ നിന്നുള്ള പണം തട്ടിയെടുക്കുന്നത്.

വായ്പ തിരിച്ചടവുകളില്‍ മൊറട്ടോറിയം ലഭിക്കാന്‍ ബാങ്കുകളുമായി നേരിട്ടോ, പാസ്ബുക്കില്‍ രേഖപ്പെടുത്തിയിരിക്കുന്ന ബാങ്ക് ശാഖയുടെ ഫോണ്‍ നമ്പരിലോ, ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന നമ്പറിലോ മാത്രം ബന്ധപ്പെടുക. യാതൊരു കാരണവശാലും ബാങ്കിന്റെ പേരില്‍ വരുന്ന ഫോണ്‍ വിളികളോട് പ്രതികരിക്കരുത്. മാത്രമല്ല വ്യാജവെബ്‌സൈറ്റുകളില്‍ ലഭ്യമാകുന്ന ബാങ്കുകളുടെ കസ്റ്റമര്‍ കെയര്‍ നമ്പറുകളിലും ബന്ധപ്പെടാതിരിക്കുക. ഇത്തരത്തില്‍ തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ ജില്ലാ സൈബര്‍സെല്ലുകളില്‍ ബന്ധപ്പെടേണ്ടതാണ്.

Story Highlights: coronavirus, kerala police,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top