പത്തനംതിട്ട സ്വദേശി അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചു; മണിക്കൂറുകൾക്ക് ശേഷം ഭാര്യയും മരിച്ചു

പത്തനംതിട്ട സ്വദേശി അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട പ്രക്കാനം ഇടത്തിൽ സാമുവലാണ് (83) മരിച്ചത്. ഭാര്യ മേരി സമുവലും (81) മണിക്കൂറുകൾക്ക് ശേഷം മരിച്ചു.
ഫിലാഡൽഫിയയിൽ വച്ചായിരുന്നു മരണം. വ്യാഴാഴ്ച രാവിലെയാണ് സാമുവൽ നിര്യാതനയത്. പിന്നീട് മേരി സാമുവലും മരിച്ചു. ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇരുവരും മരിച്ചത്. സെന്റ് ജൂഡ് കാത്തലിക്ക് ചർച്ച് അംഗംങ്ങളാണ് ഇരുവരും. 1993 ലാണ് ഇവർ അമേരിക്കയിലെത്തുന്നത്.
കൊവിഡ് ബാധിച്ച് അമേരിക്കയിൽ നേരത്തെ ഒരു മലയാളി കൂടി മരിച്ചിരുന്നു. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ജോസഫ് മാത്യു ന്യൂയോർക്കിൽ വച്ചാണ് മരിച്ചത്. ന്യൂയോർക്ക് പബ്ലിക് ലൈബ്രറിയിലെ മുൻ ജീവനക്കാരനും റോക്‌ലാൻഡ് കൗണ്ടി വാലി കോട്ടജിലെ താമസക്കാരനുമാണ് മാത്യു. കഴിഞ്ഞ അമ്പതുവർഷമായി അമേരിക്കയിൽ സ്ഥിരതാമസമാണ് മാത്യു ജോസഫ്.
Story Highlights- coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here