പത്തനംതിട്ടയിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടയിൽ മരിച്ച വ്യക്തിയുടെ പരിശോധനാ ഫലം ഇന്ന് പുറത്ത് വരും

പത്തനംതിട്ടയിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടയിൽ മരിച്ച വ്യക്തിയുടെ പരിശോധനാ ഫലം ഇന്ന് പുറത്ത് വരും. ഇതിനു ശേഷമാകും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുക.
നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന തിരുവല്ല നെടുമ്പ്രം സ്വദേശിയായ 62 വയസ്സുകാരന് വിജയകുമാർ ഇന്നലെ വൈകിട്ടാണ് മരിച്ചത്. മാർച്ച് 23 ന് അഹമ്മദാബാദിൽ നിന്ന് നാട്ടിലെത്തിയ ഇയാൾ വrട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ വൈകീട്ട് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.. ഇയാളുടെ സ്രവ സാമ്പിളുകളുടെ പരിശോധനാ ഫലം വൈകിട്ടോടെ ലഭ്യമാകും. ഇതിനു ശേഷം മാത്രമേ മൃതദേഹം വിട്ടു നൽകുകയുള്ളൂ. ഇതിനിടെ അമേരിക്കയിലെ ഫിലാഡൽഫിയയിൽ മരിച്ച പ്രക്കാനം സ്വദേശികളായ സാമുവൽ ,മേരി സാമുവൽ ദമ്പതികൾ മരിച്ചത് കൊവിഡ് ബാധ മൂലമല്ലെന്നാണ് ബന്ധുക്കൾക്ക് ലഭിച്ചിരിക്കുന്ന വിവരം.
പത്തനംതിട്ട വെണ്ണിക്കുളം പുറമറ്റം പോളിടെക്‌നികിനു സമീപം ഇതര സംസ്ഥാന തൊഴിലാളിയെ താമസസ്ഥലത്ത് മരിച്ചനിലയിലും ഇന്ന് കണ്ടെത്തി. പശ്ചിമബംഗാൾ സ്വദേശിയായ മുപ്പത്തിയാറുകാരനായ ധൻവീർ മാർഗാണ് മരിച്ചത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡി. കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Story highlight: Pathanamthitta , quarantine person’s dead body, test result get after funeral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here