Advertisement

കോവിഡ് രോഗമുക്തരായ ദമ്പതികൾക്ക് കുഞ്ഞ് പിറന്നു

April 11, 2020
Google News 1 minute Read

കേരളത്തിന്റെ ആരോഗ്യമേഖലയുടെ ചരിത്രത്തിലേക്ക് ഒരു പുതിയ ഏട് തുന്നി ചേർത്ത് ഗവ മെഡിക്കൽ കോളജ് കണ്ണൂർ. കൊവിഡ് വിമുക്തി നേടിയ രോഗിയുടെ കേരളത്തിലെ ആദ്യത്തെ പ്രസവം നടത്തിയെന്ന ചരിത്ര നിമിഷത്തിനാണ് ആശുപത്രി സാക്ഷ്യം വഹിച്ചത്. രണ്ടു ദിവസങ്ങൾക്ക് മുമ്പ് കണ്ണൂർ ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും കോവിഡ് രോഗമുക്തയായ കാസർകോട് ജില്ലയിലെ ഗർഭിണിയായ യുവതിയാണ് ആൺ കുഞ്ഞിന് ജന്മം നൽകിയത്.

കൊവിഡ് മുക്തി നേടിയ യുവതിക്കും ഭർത്താവിനും ഇത് ന്തോഷത്തിന്റെ ഇരട്ടി മധുരമാണെന്ന് പ്രിൻസിപ്പൽ ഡോ എൻ.റോയ്,മെഡിക്കൽ സൂപ്രണ്ട് ഡോ സുദീപ് അറിയിച്ചു. ഇന്ന് ഉച്ചക്ക് 12.20നാണ് മൂന്നു കിലോ ഭാരമുള്ള ആണ് കുഞ്ഞിന് ജന്മം നൽകുന്നത്. ഗൈനക്കോളജി വിഭാഗം മേധാവി ഡോ.അജിത്തിന്റെ നേതൃത്വത്തിൽ ഉള്ള പ്രത്യേക മെഡിക്കൽ സംഘത്തിലെ ഡോകടർമാർ അനസ്‌തേഷ്യ വിഭാഗത്തിലെ മേധാവി ഡോ ചാൾസ് , പീഡിയാട്രിക് വിഭാഗം മേധാവി ഡോ.മുഹമ്മദ് എന്നിവർ രാവിലെ 11 മണിയോടെ എല്ലാ സുരക്ഷാ ക്രമീകരണങ്ങളോടും കൂടി പ്രത്യേക സജ്ജീകരിച്ച ഓപ്പറേഷൻ തീയേറ്ററിലേക്ക് മാറ്റുകയും സിസേറിയന് വിധേയമാക്കുകയും ചെയ്യുകയായിരുന്നു. അമ്മയുടെയും കുട്ടിയുടെയും ആരോഗ്യം തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

നേരത്തെ കൊവിഡ് രോഗം ബാധിച്ച് ഈ യുവതിയും ഭർത്താവും ഗവ മെഡിക്കൽ കോളജിൽ പ്രത്യേക നിരീക്ഷണ സംവിധാനത്തിൽ കഴിഞ്ഞിരുന്നു. കൊവിഡ് ഫലം പിന്നീട് നെഗറ്റീവ് ആണ് എന്ന് കണ്ടെത്തി. യുവതിയുടെ പ്രസവം അടുത്തതിന്നാൽ രണ്ടു ദിവസം മുമ്പ് ഡിസ്ചാർജ് ചെയ്യാതെ ആശുപത്രിയിൽ തന്നെ തുടരുകയായിരുന്നു. പ്രിൻസിപ്പൽ ഡോ എൻ.റോയ്,മെഡിക്കൽ സൂപ്രണ്ട് ഡോ.സുദീപ്, കോവിഡ് ടീമിലെ ഡോക്ടർമാർ, നേഴ്‌സുമാർ മറ്റ് പാരാമെഡിക്കൽ ജീവനക്കാർ എന്നിവർ നവജാത ശിശുവിനും അമ്മയ്ക്കും ആശംസകൾ നേർന്നു.

Story Highlights- coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here