കൊല്ലം വിളക്കുടിയിൽ കുഞ്ഞിനെ ഉപേക്ഷിച്ച അമ്മയെ കണ്ടെത്തി

കൊല്ലം വിളക്കുടി സ്‌നേഹതീരത്തിന് സമീപം കുട്ടിയെ ഉപേക്ഷിച്ച അമ്മയെ പൊലീസ് പിടികൂടി. സ്‌നേഹതീരത്തിന് സമീപമുള്ള ഇളമ്പൽ കോട്ടവട്ടം സ്വദേശിയായ യുവതിയാണ് കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നത്. ഉപേക്ഷിച്ച കുഞ്ഞിനെ കൂടാതെ മറ്റ് നാല് മക്കൾ കൂടി ഇവർക്കുണ്ട്. അടൂർ ആശുപത്രിയിൽ ഒരാഴ്ച മുമ്പായിരുന്നു ഇവർ പെൺകുഞ്ഞിന് ജന്മം നൽകിയത്. ഈ കുട്ടിയെ കൂടി വളർത്താൻ നിർവാഹമില്ലാത്തതിനാൽ സ്‌നേഹതീരത്തിൽ കുട്ടിയെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവിടെ ഉപേക്ഷിച്ചതെന്നാണ് ഇവരുടെ മൊഴി. അമ്മയും കുട്ടികളും കൊവിഡ് നിരീക്ഷണത്തിലാണ്.
കഴിഞ്ഞ ദിവസമാണ് കൊല്ലം പുനലൂർ വിളക്കുടിയിൽ രണ്ട് ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കണ്ടെത്തിയത്. അർധരാത്രി കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് കുഞ്ഞിനെ കണ്ടത്. കുഞ്ഞ് തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു. സ്‌നേഹതീരത്തിന്റെ അധികാരികളാണ് പൊലീസിനെ ബന്ധപ്പെട്ടത്. ആരോഗ്യവതിയായ കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു.
Story highlights-found mother of abandoned baby in kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here