പത്തനംതിട്ടയിൽ വീട് ആക്രമിക്കപ്പെട്ട വിദ്യാർത്ഥിനി നിരാഹാരം നിർത്തി

പത്തനംതിട്ടയിൽ വീട് ആക്രമിക്കപ്പെട്ട വിദ്യാർത്ഥിനി നിരാഹാരസമരം അവസാനിപ്പിച്ചു. കേസ് അന്വേഷണ ചുമതല അടൂർ ഡിവൈഎസ്പിക്ക് നൽകിയതിന് പിന്നാലെയാണ് വിദ്യാർത്ഥിനി നിരാഹാരസമരം അവസാനിപ്പിച്ചത്.

വിദ്യാർത്ഥനിയുടെ അമ്മയുടെ മൊഴി മാറ്റിയ പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ന് രാവിലെയാണ് വിദ്യാർത്ഥിനി നിരാഹാരസമരം ആരംഭിച്ചത്. ആക്രണത്തിൽ പ്രതികളായ മൂന്നുപേരെക്കൂടി പൊലീസ് ഇന്ന് അറസ്റ്റുചെയ്തു.

കോയമ്പത്തൂരിൽ നിന്ന് നാട്ടിലെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥിനിയുടെ വീടിന് നേരെ കഴിഞ്ഞ ദിവസമാണ് ആക്രമണമുണ്ടായത്. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് കാട്ടി പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിന് ശേഷമാണ് വീടിന് നേരെ ആക്രമണമുണ്ടായത്. വീടിന്റെ ചില്ല് തകർന്നിരുന്നു. സംഭവത്തിൽ ആറ് സിപിഐഎം പ്രവർത്തകരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

Story highlights-pathanamthitta, attack, quarantined girl

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top