Advertisement

ഹോട്ട്സ്പോട്ടായി കണക്കാക്കാവുന്ന സ്ഥലങ്ങളിൽ ഏപ്രിൽ 30 വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും

April 11, 2020
Google News 2 minutes Read

രാജ്യത്ത് കൊവിഡ് ഭീഷണി തുടരുന്ന സാഹചര്യത്തിൽ സാധാരണ സ്ഥിതിയിലേക്ക് തിരിച്ചുപോകാൻ സമയമായിട്ടില്ലെന്ന് കേരളം പ്രധാനമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി. പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോൺഫറൻസിന്റെ വിശദാംശങ്ങൾ മാധ്യമ പ്രവർത്തകരുമായി പങ്കുവയ്ക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളം പോലെ ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനങ്ങളിൽ ജനങ്ങൾ അനിയന്ത്രിതമായി സഞ്ചരിച്ചു തുടങ്ങിയാൽ വൈറസ് സാമൂഹിക വ്യാപനത്തിലേക്ക് കടക്കുമെന്നും അതുകൊണ്ട് തന്നെ ഹോട്ട്സ്പോട്ടായി കണക്കാക്കാവുന്ന സ്ഥലങ്ങളിൽ നിയന്ത്രണങ്ങളെല്ലാം ഏപ്രിൽ 30 വരെ തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹോട്ട് സ്പോട്ട് അല്ലാത്ത ജില്ലകളിൽ ശാരീരിക അകലം പാലിച്ചുകൊണ്ട് സംസ്ഥാന സർക്കാർ അനുമതി നൽകുന്ന കാര്യങ്ങൾ മാത്രം ചെയ്യാൻ കഴിയണം. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാൻ അതത് സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Story highlight: Regulations will be enforced until April 30 in places that are considered hotspots

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here