തൃശൂര്‍ ജില്ലയില്‍ നാല് കൊവിഡ് രോഗികളുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ്

തൃശൂര്‍ ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന നാലു പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയി. തുടര്‍ച്ചയായ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആയതിനാല്‍ ഇവരെ അടുത്ത ദിവസം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യും. ഇതോടെ ജില്ലയില്‍ കൊവിഡ് പൊസീറ്റീവായി ചികിത്സയിലുളളത് രണ്ട് പേര്‍ മാത്രമാവും. ആകെ 13 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

മാള സ്വദേശിയായ സൂറത്തിലെ വസ്ത്രവ്യാപാരിയുടെ മകള്‍, വിദേശത്ത് നിന്നെത്തിയ ചാലക്കുടി സ്വദേശി, നിസാമുദീനില്‍ നിന്നെത്തിയ ചാവക്കാട് സ്വദേശി, ഫ്രാന്‍സില്‍ നിന്നെത്തിയ തൃശൂര്‍ പൂങ്കുന്നം സ്വദേശി എന്നിവരുടെ ഫലമാണ് ഇന്ന് നെഗറ്റീവായത്.

Story highlights- covid patients,  negative results

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top