കൊവിഡ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ആശുപത്രി വിട്ടു

കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആശുപത്രി വിട്ടു. ഡൗണിങ് സ്ട്രീറ്റ് വക്താവാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി രോഗമുക്തനായി ആശുപത്രി വിട്ട വാര്‍ത്ത സ്ഥിരീകരിച്ചത്. രോഗമുക്തനായെങ്കിലും ആരോഗ്യവാനാകുന്നതുവരെ ബോറിസ് അദ്ദേഹത്തിന്റെ വസതിയായ ചെക്കേഴ്സില്‍ വിശ്രമിക്കുമെന്നും വക്താവ് അറിയിച്ചു.
ഒരാഴ്ചയായി ബോറിസ് ജോണ്‍സണ്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മൂന്നുദിവസം അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബോറിസ് ജോണ്‍സണ്‍ നന്ദി അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് ബോറിസ് ജോണ്‍സനെ ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Story Highlights- British prime minister , coronavirus, covid19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here