Advertisement

കൃത്രിമ ശ്വസനോപകരണവുമായി ഛായാഗ്രാഹകൻ സിനു സിദ്ധാർത്ഥ്; വില വെറും 3500 രൂപ

April 12, 2020
Google News 1 minute Read

സംസ്ഥാന കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ മുഴുകവേ കൃത്രിമ ശ്വസനോപകരണവുമായി ചലച്ചിത്ര ഛായാഗ്രാഹകൻ സിനു സിദ്ധാർത്ഥ്. വെറും 3500 രൂപക്കാണ് സിനു കൃത്രിമ ശ്വസനോപകരണം നിർമ്മിച്ചിരിക്കുന്നത്. ലിസമ്മയുടെ വീട്, ഹാപ്പി വെഡിംഗ്, എടക്കാട് ബറ്റാലിയൻ, ലക്ഷ്യം, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് തുടങ്ങി നിരവധി ചിത്രങ്ങളുടെ ക്യാമറമാനാണ് സിനു സിദ്ധാർത്ഥ്.

കൊവിഡ് 19 രോഗബാധിതർ ഏറ്റവും രൂക്ഷമായി അനുഭവിക്കുന്ന പ്രശ്നമാണ് ശ്വാസം കഴിക്കാനുള്ള ബുദ്ധിമുട്ട്. ആംബു ബാഗ് ഉപയോഗിച്ച് ഒരുപാട് നേരം കൃത്രിമ ശ്വാസം നൽകുക എന്നത് ഡോക്ടർമാർക്ക് ബുദ്ധിമുട്ടാണ്. സിനുവിൻ്റെ കൃത്രിമ ശ്വസനോപകരണം ഈ പ്രതിസൻഷിക്കുള്ള പരിഹാരമാണ്.

ലോക്കൽ മാർക്കറ്റുകളിൽ ലഭിക്കുന്ന സാധനങ്ങൾ കൊണ്ട് മാത്രമാണ് സിനു സിദ്ധാർത്ഥ് ഈ ഉപകരണം ഉണ്ടാക്കിയിരിക്കുന്നത്. രോഗിക്ക് ഉപയോഗിക്കാൻ കഴിയുന്ന റിമോട്ടും ഇതോടൊപ്പം ഉണ്ട്. എസി പവറിൽ പ്രവർത്തിക്കുന്ന ഈ ശ്വസനോപകരണം വൈദ്യുതി മുടങ്ങിയാൽ ബാറ്ററിയിലേക്ക് മാറും. ഏത് ബാറ്ററിയും ഇതിൽ ഉപയോഗിക്കാം. ബാക്കപ്പ് അനുസരിച്ച് മൂന്നോ നാലോ മണിക്കൂറുകൾ ഇത് ബാറ്ററിയിൽ പ്രവർത്തിക്കുമെന്ന് സിനു പറയുന്നു.

Story Highlights: cinematographer sinu sidharth respirator

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here