ബംഗളൂരുവിൽ ഡോക്ടർക്ക് കൊവിഡ്; ആശുപത്രി അടച്ചു

ബംഗളൂരുവില്‍ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ക്വീൻസ് റോഡിലെ ഷിഫ ആശുപത്രിയിൽ ജോലി ചെയ്യുന്ന 32കാരനായ ഡോക്ടർക്കാണ് രോഗം സ്ഥിരീകരിച്ചത്.
നേരത്തേ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ ഒരാളുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. ഇയാളെ ചികിത്സിച്ചത് ഇപ്പോൾ രോഗം സ്ഥിരീകരിച്ച ഡോക്ടറാണ്. ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ആശുപത്രി അടച്ചു. ഇവിടുത്തെ 50 ജീവനക്കാരെ നിരീക്ഷണത്തില്‍ ആക്കിയിരിക്കുകയാണ്.
കൊവിഡ് ബാധിച്ച് വിവിധയിടങ്ങളിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ ചികിത്സയിൽ കഴിയുന്നുണ്ട്. കൊവിഡ് സ്ഥിരീകരിച്ച് രാജ്യത്ത് ആദ്യമായി ആരോഗ്യപ്രവർത്തകൻ മരിച്ചത് മധ്യപ്രദേശിലാണ്. ഡോക്ടറായ ശത്രുഘ്നൻ പഞ്ച്വാനിയാണ് മരിച്ചത്. ഇതിന് പിന്നാലെ രണ്ട് ഡോക്ടർമാർ കൂടി മരിച്ചിരുന്നു.
Story highlights- Bengaluru, Covid-19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here