കോയമ്പത്തൂരിൽ കൊറോണ ബാധിച്ച് മരിച്ച മലയാളിയുടെ സഞ്ചാരപാത ആരോഗ്യവകുപ്പ് പുറത്തുവിട്ടു

കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ മരിച്ച മലയാളി കൊവിഡ് ബാധിതനെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിന്റെ സഞ്ചാരപാത ആരോഗ്യവകുപ്പ് പുറത്തുവിട്ടു. പാലക്കാട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ഉൾപ്പെടെ സന്ദർശനം നടത്തിയ ഇദ്ദേഹത്തിന്റെ സമ്പർക്ക പട്ടിക സംബന്ധിച്ച് വിവരം അന്വേഷിച്ച് വരികയാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
കോയമ്പത്തൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പാലക്കാട് നൂറണി സ്വദേശി രാജശേഖരൻ ചെട്ടിയാർ കഴിഞ്ഞ ദിവസമാണ് മരിച്ചത് . മരണശേഷമാണ്, ഇദ്ദേഹം കൊറോണ ബാധിതനായിരുന്നു എന്ന് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് ഇദ്ദേഹത്തിന്റെ സഞ്ചാരപാത പുറത്ത് വിട്ടത്.
മാർച്ച് 25ന് വയറുവേദനയും ഛർദ്ദിയും ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ കണ്ടതിനാൽ വ്യക്തി മകനോടൊപ്പം കാറിൽ സഞ്ചരിച്ച്പാലക്കാട് ലക്ഷ്മി ഹോസ്പിറ്റലിൽ ചികിത്സ തേടി. മാർച്ച് 26ന് ലക്ഷണങ്ങൾ കുറഞ്ഞു വന്നതിനെ തുടർന്ന് വീട്ടിൽ കഴിഞ്ഞു. മാർച്ച് 27ന് വീണ്ടും പാലക്കാട് ഡയബറ്റിക് സെന്ററിൽ ചികിത്സ തേടുകയും ഗ്യാസ്‌ട്രോ എൻട്രോളജിയിലേക്ക് റെഫർ ചെയ്യപ്പെടുകയും ചെയ്തു. ഏപ്രിൽ ഒന്നിന് കണ്ണുകൾക്ക് വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടു. തുടർന്ന് ഏപ്രിൽ രണ്ടിന് കോയമ്പത്തൂർ ഗ്യാസ്‌ട്രോ കെയർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.അഞ്ചിന് ഉച്ചയോടെ നെഞ്ചുവേദന അനുഭവപ്പെടുകയും കോയമ്പത്തൂരിലെ ചെന്നൈ ആശുപത്രിയിൽപ്രവേശിപ്പിക്കുകയും വെന്റിലേറ്ററിൽ തുടരുകയും ചെയ്തു.
ഏപ്രിൽ 8-ന് പനിയെതുടർന്ന് ഇവിടെ തന്നെ സ്രവപരിശോധന നടത്തുകയും കോയമ്പത്തൂർ ജനറൽ ആശുപത്രിയിലേക്ക് റെഫർ ചെയ്യുകയും ചെയ്തു. ഏപ്രിൽ ഒമ്പതിന് പരിശോധന ഫലം പോസിറ്റീവ് ആയാണ് ലഭ്യമായത്. ഏപ്രിൽ 10ന് കോയമ്പത്തൂർ ജനറൽ ഹോസ്പിറ്റലിൽ വെച്ച് വീണ്ടും സ്രവം പരിശോധനക്കായി അയക്കുകയുംപരിശോധനാഫലം വരാനിരിക്കെ അവിടെവെച്ച് രോഗി മരണപ്പെടുകയമായിരുന്നു. സംസ്‌കാരച്ചടങ്ങുകൾ കോയമ്പത്തൂരിലാണ് നടന്നത്.
വ്യക്തിയുടെ സമ്പർക്ക പട്ടികയിൽ എത്ര പേരുണ്ടെന്ന് സംബന്ധിച്ച് ആരോഗ്യവകുപ്പ് പരിശോധിച്ചുവരികയാണ്. ജില്ലയിൽ 15606 പേരാണ് നിലവിൽ കൊറോണ സംശയത്തിൽ നിരീക്ഷണത്തിൽ കഴിയുന്നത്. രോഗം സ്ഥിരീകരിച്ച് മൂന്നു പേർ ചികിത്സയിലും കഴിയുന്നുണ്ട്. ഇവരിൽ ആരുടെയും ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം, രോഗം ഭേദമായ 4 പേർ ഇന്നലെ ആശുപത്രി വിട്ടിരുന്നു.
Story highlight; health department released the coronary disease death person in Coimbatore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here