ലോക്ക് ഡൗണിൽ ക്രിക്കറ്റ് മത്സരങ്ങൾ മാത്രം; സ്റ്റാർ സ്പോർട്സിനെതിരെ ബാഡ്മിന്റൺ താരം എച്ച്‌എസ് പ്രണോയ്

ലോക്ക് ഡൗൺ കാലത്ത് ക്രിക്കറ്റ് മത്സരങ്ങൾ മാത്രം സംപ്രേഷണം ചെയ്യുന്ന സ്റ്റാർ സ്പോർട്സ് ചാനലിനെതിരെ വിമർശനവുമായി ബാഡ്മിൻ്റൺ താരം എച്ച്‌എസ് പ്രണോയ്. ക്രിക്കറ്റ് മാത്രമല്ല കായിക മത്സരങ്ങൾ എന്നാണ് പ്രണോയുടെ പ്രതികരണം. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അദ്ദേഹം സ്റ്റാർ സ്പോർട്സിനെതിരെ രംഗത്തെത്തിയത്.
“സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇന്ത്യയോട് എന്റെ എളിയ അപേക്ഷ. ഈ ലോക്ക് ഡൗണ്‍ കാലത്ത് 24 മണിക്കൂറും ക്രിക്കറ്റ് മാത്രമാണ് സ്‌റ്റാര്‍ സ്‌പോര്‍ട്‌സ് കാണിക്കുന്നത്. മറ്റ് കായിക ഇനങ്ങള്‍ കൂടി സംപ്രേഷണം ചെയ്‌തിരുന്നു എങ്കില്‍ നന്നായേനെ. ഈ സമയം കുട്ടികള്‍ക്ക് കൂടി പ്രയോജനപ്പെടുമായിരുന്നു.”- പ്രണോയ് കുറിച്ചു.
പ്രണോയ് ട്വീറ്റ് ചെയ്തതിനു പിന്നാലെ സ്റ്റാർ സ്പോർട്സിൻ്റെ മറുപടി എത്തി. “ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍, ഫോര്‍മുല വണ്‍, ക്ലാസിക് ഫുട്‌ബോള്‍ മത്സരങ്ങള്‍ തുടങ്ങി ഒട്ടേറെ കായിക മത്സരങ്ങൾ കാഴ്ചക്കാരെ ആനന്ദിപ്പിക്കാൻ എത്തുന്നുണ്ടെന്ന കാര്യം അറിയിക്കാൻ ആഗ്രഹിക്കുകയാണ്.”- സ്റ്റാർ സ്പോർട്സ് ട്വീറ്റ് ചെയ്തു. ഒപ്പം തങ്ങളുടെ ടിവി ഗൈഡും സ്റ്റാര്‍ സ്‌പോര്‍ട്‌സ് പങ്കുവെച്ചു.
We hear you, Prannoy!
We are glad to inform you that we have a variety of other sports lined up for our viewers to enjoy – Wimbledon & French Open, fast-paced action from F1, including classic races, and Football, to name a few.
Here’s our TV Guide: https://t.co/fqQbJsgt25
— Star Sports (@StarSportsIndia) April 10, 2020
നിരവധി ക്ലാസിക് ക്രിക്കറ്റ് മത്സരങ്ങളാണ് ലോക്ക് ഡൗൺ കാലത്ത് സ്റ്റാർ സ്പോർട്സ് വീണ്ടും സംപ്രേഷണം ചെയ്യുന്നത്. അതിന് ഒട്ടേറെ കാഴ്ചക്കാരും ഉണ്ട്. സ്റ്റാർ സ്പോർട്സിനൊപ്പം ഡിഡി സ്പോർട്സും ഇന്ത്യയുടെ പഴയ മത്സരങ്ങൾ പുനസംപ്രേഷണം ചെയ്യുന്നുണ്ട്.
Story Highlights: HS Prannoy Requests Star Sports to Show Badminton and Not Just Cricket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here