സൗദിയിൽ കർഫ്യൂ അനിശ്ചിത കാലത്തേക്ക് നീട്ടി

കൊവിഡ് 19 വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പ്രഖ്യാപിച്ച കർഫ്യൂ അനിശ്ചിത കാലത്തേക്ക് നീട്ടി സൗദി അറേബ്യ. മാർച്ച് 23നാണ് കർഫ്യൂ പ്രഖ്യാപിച്ചിരുന്നത്. , 21 ദിവസത്തേക്ക് പ്രഖ്യാപിച്ചിരുന്ന കർഫ്യൂ അവസാനിക്കുന്നതിന് തൊട്ടുമുൻപാണ് ഇനിയൊരയിപ്പുണ്ടാകുന്നത് വരെ നീട്ടിയതായി സൗദി ഭരണാധികാരി സൽമാൻ രാജാവ് അറിയിച്ചത്.

തലസ്ഥാന നഗരമായ റിയാദ് അടക്കം സുപ്രധാനമായ പ്രമുഖ സ്ഥലങ്ങളിൽ 24 മണിക്കൂർ കർഫ്യൂ ആണ് നിലനിൽക്കുന്നത്. യാദ്, ദമാം, തബൂക്ക്, ദഹ്റാൻ, ഹോഫൂഫ്, ജിദ്ദ, തായിഫ്, ഖത്തിഫ്, ഖോബാർ തുടങ്ങിയ ഇടങ്ങളിലൊക്കെ 24 മണിക്കൂർ കർഫ്യൂ ആണുള്ളത്. മറ്റിടങ്ങളിൽ ഭാഗിക കർഫ്യൂ ആണ്.

ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ട രാജ്യങ്ങളിലൊന്നാണ് സൗദി. വൈറസ് ബാധിച്ച 4033 പേരിൽ 52 പേർ മരണമടഞ്ഞു.

Story Highlights: King Salman approves extension of curfew until further notice

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top