കണ്ണൂരില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ദുബായില്‍ നിന്നെത്തിയ മൂര്യാട് സ്വദേശിക്ക്

കണ്ണൂരില്‍ ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് ദുബായില്‍ നിന്നെത്തിയ മൂര്യാട് സ്വദേശിക്ക്. ഇതോടെ ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം എഴുപത്തി മൂന്നായി. ഇതില്‍ മുപ്പത്തി ഏഴ് പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ദുബായില്‍ നിന്ന് മാര്‍ച്ച് പതിനേഴിന് കരിപ്പൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തിയ മൂര്യാട് സ്വദേശിക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇദ്ദേഹത്തെ രോഗം സ്ഥിരീകരിച്ചതോടെ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റെ് സെന്റെറിലേക്ക് മാറ്റി.

നിലവില്‍ 7836 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുളളത്. ഇതില്‍ 102 പേര്‍ ആശുപത്രികളിലും ബാക്കിയുളളവര്‍ വീടുകളിലുമാണ്. 287 പേരുടെ കൊവിഡ് പരിശോധനാ ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ട്. ജില്ലയില്‍ ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ച മേഖലകളില്‍ നിന്നുളള സാമ്പിള്‍ പരിശോധനകള്‍ പുരോഗമിക്കുകയാണ്. ഓരോ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ നിന്നും പത്ത് പേരെ വീതമാണ് പരിശോധനക്ക് വിധേയമാക്കുന്നത്. ജില്ലയില്‍രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലെ മുഴുവന്‍ ആളുകളുടെയും സാമ്പിളുകള്‍ പരിശോധനക്കയച്ചിട്ടുണ്ട്. മുന്നൂറോളം സാമ്പിളുകളാണ് പരിശോധിക്കുന്നത്. സമൂഹ വ്യാപനമില്ലെന്ന് ഉറപ്പ് വരുത്തുകയാണ് പരിശോധനയുടെ ലക്ഷ്യം. അതേസമയം, മരിച്ച മാഹി സ്വദേശിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് ആരോഗ്യ വകുപ്പും പൊലീസും അന്വേഷിക്കുകയാണ്.

 

Story Highlights- covid19, coronavirus, kannur updates

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top