ടാറ്റാ ഗ്രൂപ്പ് കാസർഗോഡ് നിർമ്മിക്കുന്ന ആധുനിക ആശുപത്രി സമുച്ചയം ഒന്നര മാസത്തിനുള്ളില്‍ പൂർത്തിയാക്കും

ടാറ്റാ ഗ്രൂപ്പ് കാസർഗോഡ് നിർമ്മിക്കുന്ന ആധുനിക ആശുപത്രി സമുച്ചയം ഒന്നര മാസത്തിനുള്ളില്‍ പൂർത്തിയാക്കും. 450 പേര്‍ക്ക് ക്വാറന്‍റൈന്‍ സൗകര്യവും 540 ഐസൊലേഷന്‍ കിടക്കകളും ഉൾപ്പെടുന്ന ആശുപത്രി നിർമ്മാണം പൂർത്തിയായാൽ സർക്കാരിന് കൈമാറും.
സംസ്ഥാന സര്‍ക്കാറുമായി സഹകരിച്ച് ടാറ്റ ഗ്രൂപ്പ് ചെമ്മനാട് തെക്കില്‍ വില്ലേജില്‍ നിര്‍മ്മിക്കുന്ന കൊവിഡ് ആശുപത്രി ഒന്നരമാസത്തിനുള്ളില്‍ പണിപൂര്‍ത്തിയാക്കി യഥാര്‍ത്ഥ്യമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. ആശുപത്രി യാഥാര്‍ത്ഥ്യമാക്കുന്നതിന് രണ്ട് മാസത്തെ സമയമാണ് ജില്ലാ ഭരണകൂടത്തിന്സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. അതിന് മുമ്പ്തന്നെ പണി പൂര്‍ത്തിയാക്കാന്‍ കഴിയും. സ്ഥലം നിരപ്പാക്കല്‍ പ്രവൃത്തിയാണ് ഇപ്പോള്‍ ആരംഭിച്ചത്. സ്ഥലം നിരപ്പാക്കി കിട്ടിയാൽ ടാറ്റ ഗ്രൂപ്പിനു കെട്ടിടം നിർമിക്കാൻ വേണ്ടത് ഒരു മാസത്തെ സമയമാണ്.
രണ്ടു കെട്ടിടങ്ങളായി 48,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് ആശുപത്രിയുടെ നിർമാണം. 15 കോടി രൂപയാണ് ആശുപത്രിക്കായി ടാറ്റ ഗ്രൂപ്പ് ചെലവഴിക്കുന്നത്. കെട്ടിട നിർമാണം പൂർത്തിയായാൽ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തൽ, ജീവനക്കാരെ നിയമിക്കൽ എന്നിവയൊക്കെ സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമായിരിക്കും. യഥാസമയം അറ്റകുറ്റപ്പണി നടത്തിയാൽ 50 വർഷം വരെ ഉപയോഗിക്കാൻ കഴിയും വിധമാണ് ആശുപത്രിയുടെ നിർമാണം.
Story Highlights: tata group hospital in kasargod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here