രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 8000 കടന്നു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 8000 കടന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 909 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 34 പേരാണ് രാജ്യത്ത് മരിച്ചത്. രാജ്യത്ത് ഓരോ ദിവസവും 15,000 സാമ്പിളുകള്‍ പരിശോധിക്കുന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റെ സെക്രട്ടറി ലാവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

രാജ്യത്ത് സമൂഹവ്യാപനം ഇല്ല. ലക്ഷണം ഇല്ലാത്തവരെയും നിരീക്ഷിക്കാനുള്ള സംവിധാനം വിവിധ മേഖലകളില്‍ നടപ്പിലാക്കും. രാജ്യത്താകെ 219 പരിശോധനാ കേന്ദ്രങ്ങള്‍ നിലവിലുണ്ട്. ഒരു ദിവസം 15,000 സാമ്പിളുകള്‍ പരിശോധിച്ച് വരികയാണ്. രാജ്യത്ത് ഒരിടത്തും സമൂഹവ്യാപന ഭീഷണിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top