മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 1800 പിന്നിട്ടു; പുതുതായി രജിസ്റ്റർ ചെയ്തത് 134 കേസുകൾ

മഹാരാഷ്ട്രയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 1,895ലെത്തി. ഞായറാഴ്ച ഉച്ചവരെയുള്ള കണക്കാണിത്. 134 പുതിയ കേസുകളാണ് ഇന്ന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. ഇതില്‍ 113 എണ്ണം മുംബൈയിലാണ്.

റായിഗഡ്, അമരാവതി, ഭിവണ്ടി, പിംപരി-ചിംചവഡ് എന്നിവിടങ്ങളില്‍ ഒാരോ ആളുകൾക്ക് രോഗം സ്ഥിരീകരിച്ചു. പൂനെയില്‍ നാലുപേര്‍ക്കും മീരാ ഭായംദറില്‍ ഏഴുപേര്‍ക്കും രോ​ഗം കണ്ടെത്തി. നവി മുംബൈയിലും താനെയിലും വസയി വിരാറിലും രണ്ടുപേര്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ മുംബൈ ധാരാവിയില്‍ മാത്രം 15 പുതിയ കൊവിഡ് കേസുകള്‍ കൂടി വന്നിട്ടുണ്ട്. ഒരു ദിവസത്തിനിടെ മുംബൈയില്‍ 43 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, രാജ്യത്ത് കൊവിഡ് മരണം 273 ആയി. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 8356 പേര്‍ക്കാണ്. 24 മണിക്കൂറില്‍ പുതിയ 909 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുകയും 34 പേർ മരിക്കുകയും ചെയ്തു.

Story highlights-Total positive cases in Maharashtra rise to 1895

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top