കാസര്‍ഗോഡ് ജില്ലയില്‍ കൊവിഡ് ചികിത്സയിലുണ്ടായിരുന്ന 16 പേര്‍ ഇന്ന് ആശുപത്രി വിടും

കാസര്‍ഗോഡ് ജില്ലയില്‍ കൊവിഡ് 19 ബാധിച്ച് ചികിത്സയിലുള്ള 16 പേര്‍ ഇന്ന് രോഗമുക്തി നേടി ആശുപത്രി വിടും. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്നുള്ള 10 പേരും, കാസര്‍ഗോഡ്് ജനറല്‍ ആശുപത്രിയിലെ രണ്ട് പേരും പരിയാരത്ത് ചികിത്സയിലുള്ള നാല് പേരുമാണ് തുടര്‍ച്ചയായ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായതിനെ തുടര്‍ന്ന് ഇന്ന് ആശുപത്രി വിടുക.

പരിയാരത്ത് നിന്ന് ആശുപത്രി വിടുന്നവരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരും ഉള്‍പ്പെടുന്നു. ആശുപത്രി വിട്ടാലും ഇവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിരീക്ഷണത്തിലായിരുക്കും. വീടുകളിലെത്തുന്ന ഇവര്‍ നിശ്ചിത ദിവസം നിരീക്ഷണത്തില്‍ തുടരണം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേരെ കൊവിഡ് ബാധിച്ചത് കാസര്‍ഗോഡ് ജില്ലയിലായിരുന്നു. രോഗവ്യാപനം തടയാന്‍ സാധിച്ചു എന്ന ആശ്വാസത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍. ഇന്നലെ ജില്ലയില്‍ ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നതും ആശ്വാസകരമാണ്.

 

Story Highlights- coronavirus, covid19, kasargode

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top