പൊലീസുകാരെ ആക്രമിച്ചതിന് അറസ്റ്റിലായ മൂന്ന് പേർക്ക് കൊറോണ

പൊലീസുകാരെ ആക്രമിച്ചതിന് അറസ്റ്റിലായ മൂന്ന് പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതിൽ രണ്ട് പേർ സത്‌ന ജയിലിലാണ് കഴിഞ്ഞത്. ഒരാളെ ജബൽപുർ ജയിലിലേക്കുമാണ് അയച്ചത്.

തടവുകാർക്ക് വൈറസ് സ്ഥിരീകരിച്ചതോടെ ഇവരുമായി ഇടപഴകിയ ജയിൽ ജീവനക്കാരടക്കം 12 പേരെ ക്വാറന്റീനിലാക്കി. പൊലീസ് വാഹനത്തിൽ തടവുകാർക്കൊപ്പമുണ്ടായിരുന്ന എട്ട് പൊലീസുകാരോട് നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചിട്ടുണ്ട്.

ഏപ്രിൽ ഏഴിന് കൊവിഡ് നിയന്ത്രണ മേഖലായ ഇൻഡോറിലെ ചന്ദൻ നഗറിൽ പൊലീസുകാരെ ആക്രമിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരമാണ് കേസെടുത്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top