ധാരാവിയിൽ വീണ്ടും കൊവിഡ് മരണം; മരിച്ചവരുടെ എണ്ണം അഞ്ചായി

മഹാരാഷ്ട്രയിലെ ധാരാവിയിൽ വീണ്ടും കൊവിഡ് മരണം. നെഹ്‌റു ചാവ്ൽ സ്വദേശിയായ അറുപതുകാരനാണ് മരിച്ചത്. മുംബൈയിലെ സിയോൺ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ ധാരാവിയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.

ധാരാവിയിൽ പുതുതായി അഞ്ച് കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 47 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും 50 വയസിന് മുകളിൽ പ്രായമുള്ളവരാണ്.

അതേസമയം, മഹാരാഷ്ട്രയിൽ ഞായറാഴ്ച മാത്രം 221 പുതിയ പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 2000ത്തോട് അടുക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top