എറണാകുളത്ത് ഭക്ഷണം കാത്ത് നിന്നവർക്കിടയിലേക്ക് മിനിലോറി ഇടിച്ച് കയറി; രണ്ട് പേരുടെ നില ഗുരുതരം

എറണാകുളം ടൗൺ ഹാളിന് സമീപം മിനിലോറി ഇടിച്ച് കയറി അപകടം. ഡ്രൈവർ അടക്കം അഞ്ച് പേർക്ക് സംഭവത്തിൽ പരുക്കേറ്റു.
ഇന്ന് ഉച്ചയോടെയാണ് അപകടം നടക്കുന്നത്. സമൂഹ അടുക്കളയിലേയ്ക്ക് വെള്ളവുമായി വന്ന ലോറിയാണ് നീയന്ത്രണം വിട്ട് ഇടിച്ച് കയറിയത്. നോർത്ത് പാലത്തിന് സമീപം ഭക്ഷണം കാത്ത് നിന്നവർക്കിടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. സംഭവത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു. ഡ്രൈവർക്കടക്കമാണ് പരുക്കേറ്റിരിക്കുന്നത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
Story Highlights- community kitchen,
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here