ചൈനയിൽ ഞായറാഴ്ച റിപ്പോർട്ട് ചെയ്തത് പുതിയ 108 കൊവിഡ് കേസുകൾ; മാർച്ച് അഞ്ചിനു ശേഷമുള്ള ഏറ്റവും ഉയർന്ന കണക്ക്

ചൈനയിൽ ഞായറാഴ്ച റിപ്പോർട്ട് ചെയ്തത് പുതിയ 108 കൊവിഡ് 19 കേസുകൾ. 143 കേസുകൾ റിപ്പോർട്ട് ചെയ്ത മാർച്ച് അഞ്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. ശനിയാഴ്ച ചൈനയിൽ 99 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. കൊവിഡ് 19 സെക്കൻഡ് വേവ് ആയാണ് ഇത് കണക്കാക്കപ്പെടുന്നത്.
വൈറസ് ബാധ ഒഴിഞ്ഞ് ലോക്ക് ഡൗൺ നീക്കിയതിനു ശേഷം മറ്റ് രാജ്യങ്ങളിലെ ആളുകൾ എത്തുന്നതാണ് പുതുതായി രോഗബാധ സ്ഥിരീകരിക്കാൻ കാരണം. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കൊവിഡ് കേസുകൾ ചൈനയിൽ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വിദേശത്ത് നിന്നെത്തുന്നവർക്ക് 28 ദിവസത്തെ നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.
ഇതുവരെ 82160 പേർക്കാണ് ചൈനയിൽ രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 3341 പേർ മരിച്ചു. നേരത്തെ, രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കും രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
അതേ സമയം, ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,14,000 കടന്നു. രോഗബാധിതരുടെ എണ്ണം 18 ലക്ഷം പിന്നിട്ടു.
ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 308 ആയി. 35 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. 9152 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചിരിക്കുന്നത്. അതേസമയം, രാജ്യത്ത് രോഗവിമുക്തി നേടിയവരുടെ എണ്ണം 856 ആയി.
Story Highlights: China’s new coronavirus cases rise to near 6-week high, mostly imported
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here