ലോകത്ത് കൊവിഡ് മരണസംഖ്യ 1,14,000 കടന്നു

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,14,000 കടന്നു. രോഗബാധിതരുടെ എണ്ണം 18 ലക്ഷം പിന്നിട്ടു.

അമേരിക്കയിൽ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മരിച്ചത് 1500 ൽ അധികം പേരാണ്. ഇതോടെ രാജ്യത്ത് മരണസംഖ്യ 22,071 ആയി. 5,59,409 പേർക്കാണ് അമേരിക്കയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

സ്‌പെയിനിൽ കൊവിഡ് ബാധിതരുടെ എണ്ണം 1,66,831 പേരാണ്. രാജ്യത്ത് മരണസംഖ്യ 17,209 ആണ്. ഇറ്റലിയിൽ 1,56,363 പേർക്കാണ് കൊറോണ വൈറസ് ബാധയേറ്റിരിക്കുന്നത്. 19,899 പേരാണ് മരിച്ചിരിക്കുന്നത്.

ജർമനിയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,27,854 ആയി. 3,022 പേരാണ് ഇവിടെ മരിച്ചത്. ഫ്രാൻസിൽ കൊവിഡ് ബാധിച്ച് 14,393 പേരാണ് മരിച്ചത്. 95, 403 പേർക്കാണ് വൈറസ് ബാധയേറ്റിരിക്കുന്നത്.

ബ്രിട്ടനിൽ 84,279 പേർക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത്. 10,612 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ചൈനയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 82,160 ആയി. 3,341 പേരാണ് ഇവിടെ മരിച്ചിരിക്കുന്നത്.

ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 308 ആയി. 35 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. 9152 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചിരിക്കുന്നത്. അതേസമയം, രാജ്യത്ത് രോഗവിമുക്തി നേടിയവരുടെ എണ്ണം 856 ആയി.

Story Highlights- coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top