ലോക്ക് ഡൗൺ; ഓൺലൈൻ ക്രിക്കറ്റ് കോച്ചിംഗുമായി ധോണിയും അശ്വിനും

ലോക്ക് ഡൗൺ കാലത്ത് ഓൺലൈൻ ക്രിക്കറ്റ് കോച്ചിംഗുമായി ഇന്ത്യൻ താരങ്ങളായ എം എസ് ധോണിയും ആർ അശ്വിനും. തങ്ങളുടെ ക്രിക്കറ്റ് അക്കാദമികൾ വഴിയാണ് ഇവർ പരിശീലനം നൽകുന്നത്. സമൂഹമാധ്യമങ്ങൾ വഴിയും പ്രത്യേക ആപ്പ് വഴിയുമാണ് പരിശീലനം.
ധോണി തൻ്റെ അക്കാദമിയിലെ പരിശീലകരെ ഉപയോഗിച്ചാണ് കോച്ചിംഗ് നൽകുന്നത്. എന്നാൽ അശ്വിൻ നേരിട്ടെത്തുന്നുണ്ട്. കോച്ചിംഗ് ക്ലാസുകൾക്ക് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.
ക്രിക്കറ്റർ എന്ന ആപ്പിലൂടെയാണ് ധോണിയുടെ അക്കാദമി പരിശീലനം നൽകുന്നത്. ഇന്ത്യന്‍ മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍ സത്രജിത് ലഹിരിയാണ് ധോണി അക്കാദമിയിലെ മുഖ്യ പരിശീലകൻ. ഡെമോ ഡ്രിൽ വീഡിയോകൾ ആപ്പിലൂടെ പങ്കുവെച്ചാണ് പരിശീലനം. പരിശീലനം നടത്തുന്നവർ അവരുടെ വീഡിയോയും ആപ്പിൽ അപ്ലോഡ് ചെയ്യണം. പിന്നീടാണ് വിശകലനം.
അതേ സമയം, കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ ഈ മാസം 30 വരെ നീട്ടാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇപ്പോൾ ഇത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. റെഡ് സോൺ, ഗ്രീൻ സോൺ, യെല്ലോ/ഓറഞ്ച് സോൺ എന്നിങ്ങനെ മൂന്ന് സോണുകളായി തിരിച്ചാവും ലോക്ക് ഡൗൺ നടപ്പിലാക്കുക. ഹരിയാനയിൽ നടപ്പിലാക്കിയ രീതിയാണിത്. ഇത് പിന്തുടരാനാണ് തീരുമാനം.
റെഡ് സോണായി പ്രഖ്യാപിക്കപ്പെടുന്ന മേഖലകൾ അടുത്ത രണ്ടാം ഘട്ട ലോക്ക് ഡൗണിൽ പൂർണമായി സീൽ ചെയ്യും. യാതൊരു കാരണവശാലും ഇവിടെ പുറത്തിറങ്ങാൻ അനുവാദം ഉണ്ടായിരിക്കുകയില്ല. ആവശ്യമുള്ള സാധനങ്ങൾ നിയോഗിക്കപ്പെട്ടവർ വീടുകളിൽ എത്തിക്കും. റെഡ് സോണിലുള്ള ഓരോ വീട്ടിലെയും എല്ലാം അംഗങ്ങളെയും പരിശോധിക്കും. പരിശോധനനകൾ 14 ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കി രോഗബാധ സ്ഥിരീകരിക്കുന്നവരെ ചികിത്സക്കായി മാറ്റും.
ഗ്രീൻ സോണിൽ ലോക്ക് ഡൗണാണ് ഉണ്ടാവുക. ലോക്ക് ഡൗൺ ഇവിടങ്ങളിൽ കർശനമായി നടപ്പിലാക്കും. കേരളത്തിലെ മിക്ക പ്രദേശങ്ങളും ഗ്രീൻ സോണിൽ ഉൾപ്പെടാനാണ് സാധ്യത. ഒരു കൊവിഡ് 19 രോഗി പോലും ഇല്ലാത്ത സ്ഥലമാണ് ഓറഞ്ച്/യെല്ലോ സോൺ. രോഗവ്യാപനത്തിനുള്ള ഒരു സാധ്യതയും ഇല്ലെന്ന ഉറപ്പുള്ള മേഖലകളാണ് ഓറഞ്ച്/യെല്ലോ സോൺ ആയി പ്രഖ്യാപിക്കപ്പെടുക. ഈ മേഖലകളിൽ ചെറിയ ഇളവുകൾ നൽകും.
Story Highlights: Lockdown: MS Dhoni, R Ashwin facilitate online cricket coaching
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here