കൂട്ടുകാരനെ പെട്ടിയിലാക്കി ഒളിച്ചു കടത്താൻ ശ്രമം; യുവാവ് പിടിയിൽ

മംഗലൂരുവിൽ  ലോക്ക്ഡൗണിനിടെ കൂട്ടുകാരനെ പെട്ടിയിലാക്കി അപാർട്ട്‌മെന്റിലേക്ക് ഒളിച്ച് കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ.

സുഹൃത്തിനെ അപാർട്ട്‌മെന്റിൽ കയറ്റണമെന്ന് യുവാവ് റെസിഡന്റ്‌സ് അസോസിയേഷനിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ സമയത്ത് പുറത്ത് നിന്നുള്ളവരെ അകത്തേക്ക് കയറ്റില്ലെന്ന് അസോസിയേഷൻ തീരുമാനമെടുത്തതോടെയാണ് സുഹൃത്തിനെ പെട്ടിയിലടച്ച് ഒളിച്ച് കടത്താൻ യുവാവ് തീരുമാനിക്കുന്നത്.

പെട്ടിയുടെ അകത്ത് എന്തോ അനങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട ഫഌറ്റ് നിവാസികൾ പെട്ടി തുറക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. നിർബന്ധത്തിന് വഴങ്ങി പെട്ടി തുറന്നതോടെ അകത്തിരുന്ന യുവാവ് പുറത്തേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ ഫഌറ്റ് നിവാസികൾ പൊലീസിൽ അറിയിക്കുകയും ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.

ഇരുവരുടേയും മാതാപിതാക്കൾ സ്റ്റേഷനിലെത്തിയാണ് ഇവരെ മോചിപ്പിച്ചത്. യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല.

Story Highlights- lock down

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top