ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയ; പഞ്ചാബിൽ പൊലീസ് ഉദ്യോഗസ്ഥന്റെ വെട്ടിമാറ്റപ്പെട്ട കൈ തുന്നിച്ചേർത്തു

പഞ്ചാബിൽ ലോക്ക് ഡൗൺ ലംഘിച്ചത് ചോദ്യം ചെയ്തതിന്റെ പേരിൽ ആക്രമണത്തിനിരയായ പൊലീസ് ഉദ്യോഗസ്ഥന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. വെട്ടിമാറ്റപ്പെട്ട കൈ തുന്നിച്ചേർത്തു. ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ആക്രമണത്തിനിരയായ എഎസ്‌ഐ ഹർജീത് സിംഗിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ ഡോക്ടർമാരും മറ്റ് ജീവനക്കാരും പരിശ്രമിച്ചുവെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പറഞ്ഞു. ഹർജീത് സിംഗ് വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ രാവിലെ പഞ്ചാബ് പട്യാല പച്ചക്കറി മാർക്കറ്റിലാണ് ആക്രമണം നടന്നത്. ലോക്ക് ഡൺ ലംഘനം ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഒരു സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഹർജീത് സിംഗിന്റെ കൈ അക്രമികളിൽ ഒരാൾ വെട്ടിമാറ്റി. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. തീവ്ര സിഖ് വിഭാഗമായ നിഹാംഗുകളാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞിരുന്നു.
story highlights- corona virus, lockdown, attack, chopped off, punjab police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here