തട്ടിപ്പിനിരയായേക്കാം; മുന്നറിയിപ്പുമായി എസ്ബിഐ

കൊറോണക്കാലത്ത് തട്ടിപ്പിനിരയായേക്കാമെന്ന മുന്നറിയിപ്പുമായി എസ്ബിഐ. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഡിജിറ്റൽ ഇടപാടുകൾ വർധിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി എസ്ബിഐ രംഗത്തെത്തിയത്.

എസ്ബിഐയുടെ നെറ്റ് ബാങ്കിംഗ് പേജിന്റെ വ്യാജരൂപം നിർമിച്ചാണ് അക്കൗണ്ട് ഉടമുകളുടെ വിവരങ്ങൾ തട്ടാനുള്ള ശ്രമം നടക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി എസ്ബിഐ ട്വീറ്റ് ചെയ്തു. എസ്ബിഐയുടേതെന്ന പോലെ ലഭിക്കുന്ന എസ്എംഎസിലെ ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്ന് എസ്ബിഐ പറയുന്നു.


http://www.onlinesbi.digital എന്ന വ്യാജ ലിങ്ക് നിർമിച്ചാണ് ഇത്തവണ തട്ടിപ്പിന് ശ്രമം നടക്കുന്നത്. പാസ് വേഡും അക്കൗണ്ട് വിവരങ്ങളും അപ്ഡേറ്റ് ചെയ്യണമെന്നാണ് ഈ ലിങ്ക് തുറന്നാൽ ആവശ്യപ്പെടുക. അങ്ങനെ ചെയ്താൽ നമ്മുടെ അക്കൗണ്ട് വിവരങ്ങൾ തട്ടിപ്പുകാർക്ക് ലഭിക്കുമെന്നും ബാങ്ക് മുന്നറിയിപ്പ് നൽകുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top