നാളെ നടത്താനിരുന്ന മന്ത്രിസഭായോ​ഗം മാറ്റി

നാളെ നടത്താനിരുന്ന മന്ത്രിസഭാ യോഗം മാറ്റി. വ്യാഴാഴ്ചത്തേയ്ക്കാണ് മാറ്റിയത്. കേന്ദ്രത്തിന്‍റെ ലോക്ക് ‍‍ഡൗൺ മാര്‍ഗ നിര്‍ദേശങ്ങള്‍ നാളെ പുറത്തുവിടുന്ന പശ്ചാത്തലത്തിലാണ് നടപടി.

സംസ്ഥാനത്ത് ഇരുപതാം തീയതി വരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരനാണ് സാധ്യത. അതിന് ശേഷം കൊവിഡ് 19 ന്‍റെ വ്യാപന തോത് കണക്കിലെടുത്ത് ചില മേഖലകളില്‍ നിബന്ധനകളോടെ ഇളവുകള്‍ നല്‍കാനാവുമെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍.

രാജ്യത്ത് മെയ് മൂന്ന് വരെ ലോക്ക് ഡൗൺ നീട്ടിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയിരുന്നു. നാളെ മുതൽ ഒരാഴ്ച കർശന നിയന്ത്രണം ഉണ്ടാവും. കൊവിഡ് ബാധിത പ്രദേശങ്ങൾക്ക് യാതൊരു ഇളവും അനുവദിക്കില്ല. ഏപ്രിൽ 20 വരെ നിയന്ത്രണങ്ങൾ കടുപ്പിക്കും. പ്രദേശങ്ങൾ ഒറ്റപ്പെടുത്തി നിയന്ത്രിക്കും. ഇത് സംബന്ധിച്ച മാർ‍​ഗരേഖ നാളെ പുറപ്പെടുവിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Story Highlights-cabinet postponed to april16

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top