Advertisement

കൊവിഡ് 19: ഏഴ് നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി

April 14, 2020
Google News 1 minute Read

കൊവിഡ് 19 പ്രതിരോധത്തിനുള്ള ഏഴ് നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹിക അകലം കർശനമായി പാലിക്കുക, മാസ്ക് നിർബന്ധമായും ധരിക്കുക, സ്വന്തം വീടിൻ്റെയും വീട്ടുകാരുടെയും കരുതൽ ഉറപ്പാക്കുക, ആരോഗ്യസേതു ആപ്പ് നിർബന്ധമാക്കുക, തൊഴിൽ നിന്ന് ആരെയും പിരിച്ചു വിടരുത്, ആയുഷ് മന്ത്രാലയത്തിൻ്റെ നിർദ്ദേശം അനുസരിക്കുക, പ്രായമായവരെയും പാവപ്പെട്ടവരെയും സഹായിക്കുക എന്നിവയാണ് നിർദ്ദേശങ്ങൾ. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

അതേ സമയം, രാജ്യത്ത് മെയ് മൂന്ന് വരെ ലോക്ക് ഡൗൺ നീട്ടിയെന്നും അദ്ദേഹം അറിയിച്ചു. നിയന്ത്രണങ്ങളിൽ ഇളവുകൾ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. നാളെ മുതൽ ഒരാഴ്ച കർശന നിയന്ത്രണം ഉണ്ടാവും. കൊവിഡ് ബാധിത പ്രദേശങ്ങൾക്ക് യാതൊരു ഇളവും അനുവദിക്കില്ല. ഏപ്രിൽ 20 വരെ നിയന്ത്രണങ്ങൾ കടുപ്പിക്കും. പ്രദേശങ്ങൾ ഒറ്റപ്പെടുത്തി നിയന്ത്രിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

കൊറോണക്കെതിരെ രാജ്യം പോരാടുകയാണ്. ജനങ്ങളുടെ ത്യാഗം വലുതാണ്. അവരുടെ ജീവിതം പ്രതിസന്ധിയിലായി. രാജ്യത്തിനു വേണ്ടിയാണ് അത്. ആഘോഷങ്ങൾ ലളിതമാക്കിയതിനു നന്ദി അറിയിക്കുന്നു. ജനങ്ങളുടെ തീരുമാനം ആത്മവിശ്വാസം പകരുന്നു. ജനതയാണ് രാജ്യത്തിൻ്റെ ശക്തി.

നമ്മൾ പോരാട്ടം തുടരുകയാണ്. പോരാട്ടം ഇതുവരെ വിജയമാണ്. കൊവിഡ് നേരിടുന്നതിൽ നമ്മൾ വിജയിച്ചു. രോഗബാധിതർ 100 ആയപ്പോഴേ രാജ്യം പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി. ജനങ്ങളുടെ യാത്രാ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നു. കൃത്യസമയത്ത് ലോക്ക് ഡൗൺ തീരുമാനം എടുക്കാനായി. ലോക്ക് ഡൗൺ പ്രഖ്യാപിച്ചില്ലായിരുന്നു എങ്കിൽ സ്ഥിതി ഗുരുതരമായേനെ എന്നും അദ്ദേഹം പറഞ്ഞു.

Story Highlights: covid 19 battle 7 suggestions by pm narendra modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here