തേനിയിൽ കൊവിഡ് സ്ഥിരീകരിച്ചു; ഇടുക്കി ജില്ലയിലൂടെയുള്ള വനാന്തര പാതകളിൽ നിരീക്ഷണം ശക്തമാക്കാൻ തീരുമാനം

അതിർത്തി ജില്ലയായ തേനിയിൽ നിരവധിപേർക്ക് കൊവിഡ് 19 സ്ഥീരികരിച്ചതോടെ ഉടുമ്പൻചോല ഗ്രാമപഞ്ചായത്തിൽ മന്ത്രി എംഎം മണിയുടെ നേതൃത്വത്തിൽ അടിയന്തര അവലോകനയോഗം ചേർന്നു. വനാന്തരപാതകൾ ഉൾപ്പെടെയുള്ള വഴികളിലൂടെയുള്ള യാത്ര തടയാൻ 24 മണിക്കൂർ നിരീക്ഷണമേർപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി. കമ്പംമെട്ട്, ചാക്കുളത്തിമേട്, ചതുരംഗപ്പാറമെട്ട്, മാൻകുത്തിമേട് എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കാനും. അതിർത്തി കടന്ന് എത്തുന്നവരെ കല്ലുപാലം സ്‌കൂളിൽ നീരക്ഷണത്തിൽ പാർപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു.

ഇതുവരെ പഞ്ചായത്തിൽ നടപ്പാക്കിയ പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്തിയ മന്ത്രി സംതൃപ്തി രേഖപ്പെടുത്തി. പഞ്ചായത്ത്, പൊലീസ്, വനം വകുപ്പുകളുടെ നേതൃത്വത്തിലാണ് നിരീക്ഷണം ഏർപ്പെടുത്തുന്നത്.

Story highlight: Covid confirmation in Theni, it has been decided to strengthen surveillance of forested roads through Idukki district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top