സാമൂഹിക അകലം പാലിച്ച് പ്രേക്ഷകർക്കായി പരിപാടികളിലൂടെ ഒന്നിച്ച് കലാകാരന്മാർ; ‘കൊവിഡ് 19 ഫ്‌ളവേഴ്‌സ് 20’ നാളെ തത്സമയം

നാളെ ഫ്‌ളവേഴ്‌സിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത് ഇതുവരെ ലോക ടെലിവിഷൻ പരീക്ഷിച്ചിട്ടില്ലാത്ത ചിത്രീകരണ രീതിയിലൂടെ ഒപ്പിയെടുത്ത ഒരുപിടി പുത്തൻ പരിപാടികൾ.
സാമൂഹിക അകലം പാലിച്ച് കലാകാരന്മാർ നേരിൽ കാണാതെ വിനോദ പരിപാടികൾ ചിത്രീകരിക്കുക എന്ന ദുഷ്‌ക്കരമായ ഉദ്യമം ഏറ്റെടുത്ത് പ്രേക്ഷകർക്കായി പുതിയ ദൃശ്യ വിരുന്നൊരുക്കുകയാണ് ഫ്‌ളവേഴ്‌സ്. 12 മണിക്കൂറിലധികം നീണ്ടുപോകുന്ന ‘കൊവിഡ് 19 ഫ്‌ളവേഴ്‌സ് 20’ എന്ന പരിപാടി നാളെ രാവിലെ 9 മണി മുതൽ തത്സമയം ആരംഭിക്കും.
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സിനിമാ മേഖകളകളിൽ അടക്കം ചിത്രീകരണങ്ങൾ നിർത്തിവച്ച ഈ സാഹചര്യത്തിൽ കലാകാരന്മാർ തമ്മിൽ ഒത്തുചേരാതെ അതിനൂതന പരീക്ഷണത്തിനാണ് ഫ്‌ളവേഴ്‌സ് ഒരുങ്ങിയത്.
സീരിയലും, പാട്ടും, കോമഡിയും, നൃത്തവുമെല്ലാം നാളെ മുതൽ നിങ്ങളുടെ സ്വീകരണമുറിയിൽ എത്തും. ടെലിവിഷനിലൂടെ പരിപാടി ആസ്വദിക്കാൻ സാധിക്കാത്തവർക്കായി ഫ്‌ളവേഴ്‌സിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ലൈവായും പരിപാടികൾ സംപ്രേഷണം ചെയ്യും.
Story Highlights- Flowers, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here