വിഷു ദിനത്തിൽ നിരാലംബർക്കായി സദ്യ ഒരുക്കി കോതമംഗലം നഗരസഭ കമ്യുണിറ്റി കിച്ചൻ

വിഷു ദിനത്തിൽ വിഭവ സമൃദ്ധമായ വിഷു സദ്യ ഒരുക്കി കോതമംഗലം നഗരസഭ നടത്തുന്ന കമ്യുണിറ്റി കിച്ചൻ. നിരാലംബർക്കായി ഒരുക്കിയ സദ്യയിൽ ജനപ്രതിനിധികളും പങ്കെടുത്തു.
കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നവരെയും പരാശ്രയമില്ലാത്തവരെയുമാണ് കോതമംഗലം ടൗൺ യുപി സ്‌കൂളിൽ താമസിപ്പിച്ചിരിക്കുന്നത്. കോതമംഗലത്തെ വിവിധ സ്ഥാപനങ്ങൾ ചേർന്ന് വിഷുദിനത്തിൽ ഇവർക്കായി വിഭവ സമൃദ്ധമായ സദ്യ ഒരുക്കി. ഭക്ഷണം കഴിക്കാനെത്തിയ അഗതികൾക്ക് ജനപ്രതിനിധികൾ തന്നെ സദ്യ വിളമ്പി.
ഞങൾ ഒപ്പമുണ്ടാകുമെന്ന ധൈര്യം ഇവർക്ക് പകർന്ന് നൽകാൻ വിഷുദിനത്തിൽ സംഘടിപ്പിച്ച ഈ പരിപാടിക്ക് കഴിഞ്ഞുവെന്ന് ജനപ്രതിനിധികൾ പ്രതികരിച്ചു. നഗര സഭാ അംഗങ്ങളും ആരോഗ്യ വിഭാഗം ജീവനക്കാരും സന്നദ്ധ പ്രവർത്തകരുമാണ് വിഷു സദ്യയിൽ പങ്കാളികളായത്.
Story Highlights- Sadhya, Vishu, Community Kitchen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here