ലോക്ക്ഡൗണ്‍ : കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ലോക്ക്ഡൗണ്‍ രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പറഞ്ഞറിയിക്കാനാകാത്ത ദുരിതങ്ങളും ക്ലേശങ്ങളുമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

‘ എല്ലാവര്‍ക്കും ഒരുപോലെ നടപ്പാക്കിയ ലോക്ക്ഡൗണ്‍ രാജ്യത്തെ ലക്ഷക്കണക്കിനുവരുന്ന കര്‍ഷകര്‍, കുടിയേറ്റ തൊഴിലാളികള്‍, ദിവസവേതനക്കാര്‍, കച്ചവടക്കാര്‍ തുടങ്ങിയവര്‍ക്ക് പറഞ്ഞറിയിക്കാനാകാത്ത ദുരിതങ്ങളും ക്ലേശങ്ങളുമാണ് സൃഷ്ടച്ചിരിക്കുന്നത്. ലോക്കഡൗണില്‍ സമര്‍ഥമായ ഒരു മാറ്റം കൊണ്ടുവരേണ്ടതുണ്ട്. വ്യാപകമായ ടെസ്റ്റിങ്ങിലൂടെ വൈറസ് ഹോട്ട് സ്പോട്ടുകളെ കണ്ടെത്തുകയും ഐസൊലേറ്റ് ചെയ്യുകയും വേണം. മറ്റിടങ്ങളില്‍ കച്ചവടസ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കണം ‘ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, രാജ്യത്ത് മെയ് മൂന്ന് വരെ ലോക്ക്ഡൗണ്‍ നീട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഇന്ന് രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഉണ്ടാവില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

 

Story Highlights- LOCKDOWN :Rahul Gandhi criticizes the central government

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top