ഇത്തവണ വിഷുക്കണി ദര്‍ശനത്തിന് ഗുരുവായൂരപ്പനും പരിചാരകന്‍മാരും മാത്രം

കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ വിഷുക്കണി ദര്‍ശനത്തിന് ഭക്തരെ ആരേയും ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചില്ല. കടുത്ത നിയന്ത്രണങ്ങളോടെ ചടങ്ങ് മാത്രമാണ് നടന്നത്. പുലര്‍ച്ച കൃത്യം 2.10 ന് മേല്‍ശാന്തി പഴയത്ത് സുമേഷ് നമ്പൂതിരി ശ്രീലകത്ത് പ്രവേശിച്ച് അരിത്തിരികള്‍ തെളിയിച്ച് ഗുരുവായൂരപ്പന് ആദ്യം കണി കാണിച്ചു. തൃക്കൈയില്‍ വിഷു കൈനീട്ടം സമര്‍പ്പിച്ചു. പിന്നീട് പരിചാരകര്‍ക്കും കൈനീട്ടം നല്‍കി. 2.30 ന് ക്ഷേത്ര കവാടം ഭക്തര്‍ക്കായി തുറന്നുവെങ്കിലും ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഭക്തര്‍ ആരും എത്തിയിരുന്നില്ല.

വിഷുക്കണി ദര്‍ശനത്തിന് ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിക്കില്ലെന്ന് ഇന്നലെ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ വ്യക്തമാക്കിയിരുന്നു. വിഷു പ്രമാണിച്ച് ഭക്തര്‍ക്ക് പ്രത്യേക പരിഗണന നല്‍കേണ്ടതില്ലെന്നും ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ വിഷുക്കണി ദര്‍ശനത്തിന് ആരൊക്കെ ഉണ്ടാകുമെന്ന് മുന്‍കൂട്ടി അറിയിക്കണമെന്നും ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും കളക്ടറും നിര്‍ദേശച്ചിരുന്നു.

 

Story Highlights- Guruvayoor Temple,  vishu kani,  lockdown, coronavirus

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top