ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ മലയാളി നഴ്സിന്റെ കുഞ്ഞിനും കൊവിഡ്

ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മലയാളി നഴ്സിന്‍റെ കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു. രണ്ടു വയസുള്ള കുഞ്ഞിനാണ് കൊവിഡ് ബാധ കണ്ടെത്തിയത്. നിലവില്‍ രണ്ട് പേരുടെയും ആരോഗ്യ സ്ഥിതിയില്‍ ആശങ്കയില്ല.

കുഞ്ഞിന്റെ പരിശോധനാഫലം ഇന്നലെ രാത്രിയോടെയാണ് ലഭിച്ചത്. കുഞ്ഞ് യാതൊരു വിധ രോഗ ലക്ഷണങ്ങളും കാണിക്കുന്നില്ല എന്നത് ആശ്വാസം നൽകുന്നുണ്ട്.

ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെടുന്ന 29ാമത്തെ കൊറോണ കേസാണിത്. 23 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 29പേരാണ് ഈ ആശുപത്രിയില്‍ മാത്രം രോഗം സ്ഥിരീകരിച്ചത്. ഇതിൽ പന്ത്രണ്ട് മലയാളി നഴ്സുമാരും ഉൾപ്പെടുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top