വിഷുവിന് ഗുരുവായൂർ പുന്നത്തൂർ കോട്ടയിലെ ആനകൾക്ക് ‘ചക്ക’ സദ്യ

വിഷു ദിനത്തിൽ ഗുരുവായൂർ ആനക്കോട്ടയിലെ ആനകൾക്ക് ചക്കയൂട്ട്. പുന്നത്തൂർ കോട്ടയിലെ കണ്ണന്റെ 47 ആനകൾക്കും വിഷു ദിനം ഗംഭീരമായി. നിത്യേനയുള്ള ഭക്ഷണത്തിന് പുറമെയാണ് ചക്ക വിഷുദിന സ്പെഷ്യലായി എത്തിയത്. തൃശൂർ കുറുമാലിലെ ആയുർ ജാക്ക് ഫാമിൽ നിന്നാണ് ആനകൾക്കായി ചക്കയെത്തിച്ചത്. ലോക്ക് ഡൗണായതിനാൽ തന്നെ പ്രത്യേക വാഹനത്തിലാണ് ഫാമിൽ നിന്ന് തേൻ വരിക്ക ചക്ക ആനക്കോട്ടയിൽ കൊണ്ടുവന്നത്. ആയുർ ജാക്ക് ഇനത്തിൽ പെട്ട 125 പഴുത്ത ചക്കളാണ് ആനകൾക്കായി കൊണ്ടുവന്നത്.

Read Also: കോവളത്ത് ലോക്ക്ഡൗണ്‍ ലംഘിച്ച് വിദേശികള്‍ കടലിലിറങ്ങി

നാരുകളുടെ അംശം കൂടുതലുളള ചക്ക കഴിക്കുന്നത് ആനകൾക്ക് ഉണ്ടാകുന്ന ഉദര സംബന്ധമായ അസുഖങ്ങൾക്കുള്ള പ്രതിവിധിയാകുമെന്ന് ദേവസ്വം അധികൃതർ പറയുന്നു. സന്ദർശകർ എത്താത്ത ഈ വിഷുവിന് അപ്രതീക്ഷിതമായി ലഭിച്ച തേൻ വരിക്ക ചക്കയൂട്ടിനെ ആനകളും ഉത്സാഹപൂർവ്വമാണ് വരവേറ്റത്. തീറ്റക്കായി പട്ട മാത്രം ലഭിച്ചുകൊണ്ടിരുന്ന ആനകൾക്ക് തേൻവരിക്ക കിട്ടിയതിൽ ഉത്സാഹമായി. ഉത്സവങ്ങളും മറ്റ് തിരക്കുകളുമൊഴിഞ്ഞ കാലത്ത് ചക്ക കാലുകൊണ്ട് ചവിട്ടി കഷ്ണങ്ങളാക്കിയാണ് കരിവീരന്മാർ കഴിച്ചത്. സാധാരണ ഒരേയിനത്തിൽ പെട്ട ചക്ക ഇങ്ങനെ ഒന്നിച്ച് ആനകൾക്ക് ലഭിക്കാറില്ല.

 

elephants, guruvayur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top