കോവളത്ത് ലോക്ക്ഡൗണ്‍ ലംഘിച്ച് വിദേശികള്‍ കടലിലിറങ്ങി

കോവളത്ത് ലോക്ക്ഡൗണ്‍ ലംഘിച്ച് വിദേശികള്‍ കടലിലിറങ്ങി. വിവിധ ഹോട്ടലുകളില്‍ താമസിച്ചിരുന്ന വിദേശ ടൂറിസ്റ്റുകള്‍ രാവിലെയോടെ കടലിലിറങ്ങുകയായിരുന്നു. തീരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ലൈഫ് ഗാര്‍ഡുമാര്‍ നിര്‍ബന്ധിച്ചപ്പോഴാണ് ഇവര്‍ തിരികെ കയറിയത്.

ഇതേക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് നേരത്തെ തന്നെ പൊലീസ് ഹോട്ടലുടമകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഏഴു മണി മുതല്‍ തീരത്ത് പൊലീസിന്റെ നിരീക്ഷണമുണ്ടെന്നും അതിനു മുമ്പായിരിക്കാം വിദേശികള്‍ കടലില്‍ ഇറങ്ങിയതെന്നും പൊലീസ് പറഞ്ഞു.

Story Highlights: coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top