Advertisement

വിഷു കൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; മാതൃകയായി ശ്രേയസ്

April 14, 2020
Google News 1 minute Read

കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ വിഷു കൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി സ്‌കൂൾ വിദ്യാർത്ഥി. എറണാകുളം ആരക്കുന്നം സെന്റ് ജോർജ്ജ് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ശ്രേയസ് മനോജാണ് സഹപാഠികൾക്ക് മാതൃകയായത്. ശ്രേയസിന്റെ പാത പിന്തുടർന്ന് സ്‌കൂളിലെ നിരവധി കുട്ടികൾ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

വിഷു കൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയ്ക്ക് പിറകെയാണ് ആരക്കുന്നം സെന്റ് ജോർജ്ജ് ഹൈസ്‌കൂൾ വിദ്യാർത്ഥി ശ്രേയസ് മനോജ് ഇക്കാര്യം തീരുമാനിച്ചത്. തനിക്ക് ലഭിച്ച വിഷു കൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് നൽകാനുള്ള മകന്റെ ആഗ്രഹം മാതാവ് ബീന പി നായർ ശ്രേയസിന്റെ ക്ലാസ് ടീച്ചർ മഞ്ചു വർഗീസിനെ വിളിച്ച് അറിയിച്ചു. ഇതേതുടർന്ന് രാവിലെ പത്തിന് മാതാപിതാക്കളായ മനോജ് കുമാറിനും ബീനയ്ക്കുമൊപ്പം ശ്രേയസ് മുളന്തുരുത്തി വില്ലേജ് ഓഫീസിലെത്തി. സ്‌കൂൾ മാനേജർ സി കെ റെജി, ക്ലാസ് ടീച്ചർ മഞ്ചു വർഗീസ് എന്നിവരുടെ സാന്നിധ്യത്തിൽ ശ്രേയസ് തനിക്ക് ലഭിച്ച തുക വില്ലേജ് ഓഫീസർ കെ എം സജീവന് കൈമാറി.

Read Also: പത്തനംതിട്ടയിലെ ആദ്യ വനിതാ പൊലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു

ഒൻപതാം ക്ലാസിൽ പഠിക്കുന്ന ശ്രേയസിന്റെ പാത പിന്തുടർന്ന് നിരവധി കുട്ടികൾ ഇപ്പോൾ താല്പര്യം പ്രകടിപ്പിച്ച് അദ്ധ്യാപകരെ സമീപിച്ചതായി സ്‌കൂൾ മാനേജർ സി കെ റെജി പറഞ്ഞു. താത്പര്യം ഉള്ള വിദ്യാർത്ഥികളിൽ നിന്ന് ക്ലാസ്സ് ടീച്ചർമാർ വഴി വിഷു കൈനീട്ടം സ്വീകരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനാണ് സ്‌കൂളിന്റെ തീരുമാനം.

vishu kaineettam, chief ministers disaster management fund

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here