സാമൂഹ്യ സന്നദ്ധ സേനയില്‍ ഇതുവരെ രജിസ്ട്രര്‍ ചെയ്തത് 2,87,000 വൊളന്റിയര്‍മാര്‍

സാമൂഹ്യ സന്നദ്ധ സേനയില്‍ ഇതുവരെ രജിസ്ട്രര്‍ ചെയ്തത് 2,87,000 വൊളന്റിയര്‍മാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് 14,251 പാസുകള്‍ മൊബൈല്‍ ആപ്പ് വഴി നല്‍കി. ഏകീകൃതമായ രീതിയില്‍ മൊബൈല്‍ ആപ്പ് വഴിയുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ എല്ലാ ജില്ലകളിലെ വൊളന്റിയര്‍മാര്‍ക്കും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റ് സേവനങ്ങള്‍ ചെയ്യുന്നവരെ പോലെ തന്നെ ഈ വൊളന്റിയര്‍മാരും ഇന്നത്തെ ഘട്ടത്തില്‍ വലിയ സേവനമാണ് നിര്‍വഹിക്കുന്നതെന്ന് മറ്റു ചുമതലകള്‍ നിര്‍വഹിക്കുന്നവരെല്ലാം മനസ്സിലാക്കണം. ഒരു സാഹചര്യത്തിലും അവരുടെ കൃത്യനിര്‍വഹണം തടസപെടുത്തുന്ന അവസ്ഥ മറ്റ് ഏജന്‍സികളില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story HighlightS: coronavirus, covid19, volunteer service , kerala youth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here