‘ചില വികൃതമനസുകള്‍ നമ്മുടെ കൂട്ടത്തിലുണ്ടാകും’; കെ എം ഷാജി എംഎല്‍എയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നല്‍കണമെന്ന അഭ്യര്‍ത്ഥനയെ പരിഹസിച്ച കെ എം ഷാജി എംഎല്‍എയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പൊതു പ്രവര്‍ത്തകനില്‍ നിന്ന് പ്രതീക്ഷിക്കാന്‍ കഴിയുന്ന വാചകമല്ല എംഎല്‍എയില്‍ നിന്നുണ്ടായത്. പാവപ്പെട്ട ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കെ എം ഷാജി പറഞ്ഞ കാര്യങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വായിക്കുകയും ചെയ്തു മുഖ്യമന്ത്രി.
സംസ്ഥാനത്ത് എംഎല്‍എയായിരിക്കുന്ന ഒരാളില്‍ നിന്ന് ഇത്തരം ഒരു വാക്ക് വരുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. കെ എം ഷാജിയുടെ പാര്‍ട്ടി പൂര്‍ണമായി സര്‍ക്കാരിനോട് സഹകരിച്ചാണ് നില്‍ക്കുന്നത്. ഇന്നലെ പോലും സംസ്ഥാനത്ത് ആകെയുള്ള ആംബുലന്‍സുകളുടെ എണ്ണം അവര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇത്തരം ഒരു ഘട്ടത്തില്‍ ഇത്തരം ശുദ്ധ നുണകള്‍ പറയരുത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണോ വക്കീലിന് ഫീസ് കൊടുക്കുന്നത്. പാവപ്പെട്ടവരെ ഇങ്ങനെ തെറ്റിദ്ധരിപ്പിക്കരുത്. ഇത്തരം ഒരു നിലപാട് അദ്ദേഹം എന്തുകൊണ്ട് എടുത്തുവെന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: Cm Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here